എം എസ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ മെന്‍റര്‍. | M S Dhoni | India | Indian Cricket | 20-20 World cup | Virat Kohli | WorldCup | MSD

Easy PSC
0

 എം എസ് ധോണി T-20 ലോകകപ്പ് ടീമിന്‍റെ മെന്‍റര്‍.



മുംബൈ:  T-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 
വിരാട് കോലി നായകനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.  ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ T-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ജയ് ഷാ ധോണിയെ ലോകകപ്പ് ടീമിന്‍റെ ഉപദേഷ്ടാവാക്കിയ കാര്യം ട്വീറ്റ് ചെയ്തത്.



2007ല്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ജയിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനുമാണ് ധോണി. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സങ്ങള്‍ക്കുശേഷമാകും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.



ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു നായകനുമാണ്. 2007ലെ ടി20 ലോകകപ്പിന് പിന്നാലെ 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ധോണിക്ക് കീഴിലാണ് ഇന്ത്യ കിരീടം നേടിയത്. ധോണിയും കോലിയും തമ്മിലുള്ള അടുത്ത സൗഹൃദവും ലോകകപ്പില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.




നാലു വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ മറ്റൊരു സര്‍പ്രൈസ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും അശ്വിനെ കളിപ്പിക്കാതിരുന്നതിനെച്ചൊല്ലി വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് അശ്വിനെ ടീമിലുള്‍പ്പെടുത്തി സെലക്ടര്‍മാര്‍ വമ്പന്‍ പ്രഖ്യാപനം നടത്തിയത്.

ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും കെ എൽ രാഹുലും എത്തുന്ന ടീമില്‍ മധ്യനിരയിൽ നായകന്‍ വിരാട് കോലി സൂര്യകുമാര്‍ യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് എന്നിവരുമുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെത്തി.



പേസ് ബൗളര്‍മാരായി  ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണുള്ളത്. സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി അശ്വിനൊപ്പം രാഹുല്‍ ചാഹറും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തിയപ്പോള്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ബാറ്റിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയും  ടീമിലെത്തി.

ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. യുഎഇയില്‍ ഒക്‌‌ടോബര്‍ 23നാണ് ട്വന്‍റി 20 ലോകകപ്പ് തുടങ്ങുക. 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!