'#HOME'ലെ ഡിലീറ്റഡ് സീനുമായി ഫ്രൈഡേ ഫിലിം ഹൗസ്; ഇത്രയും നല്ല ഭാഗം ഒഴുവാക്കേണ്ടിയിരുന്നില്ല എന്ന് ആരാധകർ
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിര്‍മ്മിച്ച് റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, മഞ്ജുപിള്ള, നസ്ലിന്‍, കൈനകരി തങ്കരാജ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ #ഹോം ആമസോൺ പ്രൈമിലൂടെ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.
നേരത്തെ ചിത്രത്തിലെ ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ളൊരു ഡിലീറ്റഡ് സെൻസ് പുറത്തു വിട്ടിരുന്നു.
ചിത്രത്തിലെ ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ളൊരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് . ഇതിനു വലിയ പ്രേക്ഷക അഭിപ്രായങ്ങൾ ആണ് നേടിയത്.
ഇപ്പോഴിതാ ചിത്രത്തിലെ 36 sec ദൈര്‍ഘ്യമുള്ളൊരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്.
ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും മക്കളും കാറിൽ യാത്രപോകുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക.
തിയേറ്ററിൽ റിലീസ് ആയിരുന്നേൽ മിനിമം 100days റൺ കിട്ടേണ്ട പടം ആയിരുന്നു,
ഈ സിനിമ തീരുമ്പോൾ ഭയങ്കര വിഷമമായിരുന്നു ഇപ്പോൾ ഇതിലെ ഡെലീറ്റഡ് scenes കാണുമ്പോൾ ഒരു സന്തോഷം,
തുടങ്ങി നിരവധി കമന്‍റുകളാണ് ഡിലീറ്റഡ് സീനിന് താഴെ വരുന്നത്.