ഫാഫ് ഡുപ്ലെസിസ്, മുയീൻ അലി, സുരേഷ് റൈന, എം എസ് ധോനി.. വലിയ വേദികളിൾ മികവ് തെളിയിച്ച ഏറ്റവും പരിചയ സമ്പന്നരായ കളിക്കാരെ ഒന്നുമില്ലാതെയാക്കി അരങ്ങുതർത്ത മുംബൈയുടെ പേസർമാർ.. അഞ്ച് പങ്കാളികളുടെ പരാജയം സാക്ഷ്യം വഹിച്ച ശേഷം, പവർപ്ലേയിൽ തന്നെ 24 റൺസിന് അഞ്ച് പേരെ നഷ്ടമായ ശേഷം, അവിടെ നിന്നാണ് റുതുരാജ് ഗെയ്കവദ് എന്ന യുവ ബാറ്റർ ഇത്രയും പോന്നൊരു ഇന്നിങ്സ് പടുത്തുയർത്തിയത്!
പയ്യെത്തുടങ്ങി, കത്തിക്കയറി നേടിയ 88* റൺസ്! ചരിത്രത്തിലെ മോശം ടോടൽ പോലും മുന്നിൽ കണ്ട ടീമിന് 150 ന് മുകളിൽ ഒരു കോംപറ്റേറ്റീവ് ടോടൽ!
കഴിഞ്ഞ വട്ടം 'സ്പാർക്ക്' ഇല്ലാ എന്ന് പറഞ്ഞ ക്യാപ്റ്റനെ ബാറ്റ് കൊണ്ട് ചോദ്യം ചെയ്തതിന്റെ പാരിതോഷികമാണ് CSK ഇത്തവണ ഗെയ്കവദിൽ കാണിക്കുന്ന വിശ്വാസം, അത് വീണ്ടും, ഏറ്റവും അനിവാര്യയ നിമിഷത്തില്‍ കാത്തുകൊണ്ട് വലിയ വേദികളിലേക്ക് നടന്നു കയറുകയാണ് ഈ ചെറുപ്പക്കാരന്‍!