തലമുറകളെ മോഹിപ്പിച്ച,ആവേശം കൊള്ളിച്ച, അഭിനയത്തിന്റെ ആ വിസ്മയത്തിന്, എന്റെ പൊന്നു മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ 🥰
10 മിനിറ്റ് കൊണ്ട് മമ്മുക്കയുടെ Mashup വിസ്മയം തീർത്ത് ലിന്റോ കുര്യൻ ❤️
ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. [അവലംബം ആവശ്യമാണ്] അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, അദ്ദേഹം 400 ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു, പ്രധാനമായും മലയാള ഭാഷയിലും കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലും.
മികച്ച നടനുള്ള മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, പതിമൂന്ന് ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവ നേടിയിട്ടുണ്ട്.
1998 -ൽ, കലയ്ക്ക് നൽകിയ സംഭാവനകൾക്ക് ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.
2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്നും 2010 ഡിസംബറിൽ കോഴിക്കോട് സർവകലാശാലയിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.
10 മിനിറ്റ് ഉള്ള Mashup വിസ്മയം ഒരുക്കിയിരിക്കുകയാണ് ലിന്റോ കുര്യൻ