വിരാട് കോഹ്ലി T20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നു | Virat Kohli | T - 20 ലോകകപ്പിന് ശേഷം T - 20 ക്യാപ്റ്റൻ പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി | Virat Kohli Retirement News | India |

Easy PSC
0

ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി.


 

വിരാട് കോഹ്ലി T20 ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചിരിക്കുന്നു.....



ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി.

അഗ്രഷൻ നിറഞ്ഞ, ഗ്രൗണ്ടിലുടനീളം സ്വന്തം ടീമിന് ആത്മവിശ്വാസം നൽകിയ ആ ക്യാപ്റ്റൻസി T20 യിൽ ലോകകപ്പോടെ അവസാനിക്കുന്നു. 

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി. കോഹ്ലിയുടെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് കൂടിയാണ് വിരാമമിട്ടത്. കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശർമയായിരിക്കും താരത്തിന് പകരം സ്ഥാനമേൽക്കുക.





തന്റെ കഴിവിൽ അങ്ങേയറ്റം വിശ്വാസമുള്ള, ടീമിന് വേണ്ടി ഗ്രൗണ്ടിൽ സർവ്വവും സമർപ്പിക്കുന്ന കോഹ്ലിയിൽ നിന്നും ഇത്തരമൊരു നീക്കം വന്നതിൽ ആശ്ചര്യപ്പെടാനില്ല.



SENA രാജ്യങ്ങളിൽ T20 സീരിസ് വിജയിച്ച , ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള ക്യാപ്റ്റന് തന്റെ അവസാന സീരിസിൽ ലോകകപ്പ് കൂടി നേടി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിട പറയാൻ അവസരമൊരുങ്ങട്ടെ.

2015ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയിലേക്ക് എത്തുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിക്ക് കൈ മാറുന്നത് 2017ലാണ്. ക്യാപ്റ്റൻ കൂൾ ധോണിയുടെ കീഴിൽ നിന്നും ഇന്ത്യയുടെ കടിഞ്ഞാൺ ഏറ്റെടുത്ത കോഹ്ലി ഇന്ത്യൻ ടീമിന് നൽകിയത് അങ്ങേയറ്റം അക്രമണോൽസുകമായ ശൈലിയായിരുന്നു. തന്റെ മുഖമുദ്രയായ ഈ ശൈലി ടീമിന്റെ കൂടി മുഖമുദ്രയാക്കിയെടുക്കുകയായിരുന്നു താരം. ടി20യിൽ 45 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച കോഹ്ലി 27 മത്സരങ്ങളിൽ ടീമിന് ജയം നേടിക്കൊടുത്തു. 14 എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ട് വീതം മത്സരങ്ങൾ ടൈയിലും ഫലം കാണാതെയും അവസാനിക്കുകയായിരുന്നു.




ലോക ഒന്നാം നമ്പർ താരത്തിലേക്ക് വീണ്ടുമുള്ള പ്രയാണത്തിന് എല്ലാ ഭാവുകങ്ങളും❤️❤️❤️❤️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!