ഇനിയീ തെരുവുകൾ നിൻ പാട്ടിലുണരും
ഇനിയെത്രെ രാഷ്ട്രങ്ങൾ നിൻ മൊഴിയിലുയരും (2)
ഇനിയെത്ര മതവൈരികൾ നിൻ മിഴികൊണ്ട് ശിരസ്റ്റ് രീ മണ്ണിലുരുളും (2)
ഇനിയും മരിക്കില്ല നിന്റെ സ്വാപ്നങ്ങളും...
ഇനിയും മരിക്കില്ല നിന്റെ മോഹങ്ങളും...
ഇനിയും മരിക്കില്ല നീ തന്നോർജവും...
ഇനിയും മരിക്കില്ല നീ തന്നോരോർമയും...
മരണമില്ല ഇനിയെന്റെ പ്രിയ സഖാവെ ...
മരണമില്ല ഇനിയെന്റെ പ്രിയ സഖാവെ... (2)
നിഴലിന്റെ നിറമാണ് നിന്റെ കൈക്കും മേൽക്കും മെങ്കിലും
മൊഴി വർണ്ണ മുത്തായിരുന്നതും... (2)
കനവിന്റെ നിറമാണ് നിന്റെ കൺപീലിക്കു...
കനിവിന്റെ നിരമായിരുന്നു നിൻ ചുണ്ടിനും...
കാറ്റുപോലും നിന്റെ പുഞ്ചിരി കണ്ടങ്ങു
കാറ്റാടിയിലകൾക്കിടക്കോളിക്കുന്നതും...
ഇന്നുനിൻ ചോര വീണീ മണ്ണിലിനിയും
ചോര കിടങ്ങൾ പിറന്നു വീഴും...
അന്ന് നീ വാരിപ്പുണർന്നോരീ ചെങ്കതിർ
പൂക്കാളീ മണ്ണിനെ കാക്കുമെന്നും
അന്ന് നീ മുഷ്ട്ടി ചുരുട്ടി വിളിച്ചോര ,
മുദ്രാ വാക്യങ്ങൾ ഈറടിയായിടും...
ഇവിടെ നീ വീണ്ടും പിറന്നിടുന്നു....
ഇവിടെ നീ വീണ്ടും പിറന്നിടുന്നു....
കരിപ്പിടിച്ചൊരീ സത്യങ്ങളൊക്കെയും
നിന്റെ പുഞ്ചിരിയിൽ തെളിഞ്ഞു കാണും...
ഇവിടെ... ഇവിടെ നീ വീണ്ടും പിറന്നിടുന്നോ...
ഇവിടെയും നീ വീണ്ടും പിറന്നിടുന്നോ...
ഇവിടെയും നീ വീണ്ടും പിറന്നിടുന്നോ...
ഇവിടെയും നീ വീണ്ടും പിറന്നിടുന്നോ...