പ്രിയപ്പെട്ട ധോണി, താങ്ങളും താങ്ങളുടെ ചെന്നെ സംഘവും അപാരം... മാസ് അല്ല മരണമാസാണ് നിങ്ങൾ!!..🥇🥇 | ചെന്നൈക്ക് നാലാം ഐ.പി.എല്‍ കിരീടം | IPL 2021 | CSK | Champion | Dhoni |

Easy PSC
0

 


സൂചി കുത്താനൊരു ഇടം കൊടുത്താൽ, അതിനുള്ളിലേക്ക് ഇരച്ചു കയറി, ആ കൂടാരം തന്നെ തകർക്കുന്ന ഒരു വിദ്യയുണ്ട് ... 



 അത്തരത്തിലൊരു വിദ്യയായിരുന്നു ധോണിയും സംഘവും ഇന്ന് പുറത്തെടുത്തത്.... അതിനു മുന്നിൽ കൊൽക്കത്ത കൂടാരം തവിടുപൊടിയായി...




 പത്താം ഓവർ വരെ , വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് ശരാശരിയിൽ, ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു KKR... പക്ഷേ 11-ാം ഓവറിൽ ചെന്നെക്ക് ഒരു സൂചി കുത്താൻ ഇടം കിട്ടി - വെങ്കിടേഷ് അയ്യർ പുറത്ത്.... അവിടുന്നങ്ങോട്ട് ചെന്നൈ മാത്രമേ ഗ്രൗണ്ടിൽ ഉണ്ടായിരുന്നുള്ളു... ഒന്നിനു പിന്നാലെ മറ്റൊന്നായി കൊൽക്കത്തക്കാർ കൂടാരം കയറി... താക്കൂറും ജഡേജയും ഹൈസൽവുഡും നിറഞ്ഞാടി.. ഫലമോ ചെന്നയുടെ ഷെൽഫിൽ മറ്റൊരു ട്രോഫി കൂടെ..🏆


പ്രിയപ്പെട്ട ധോനീ, താങ്ങളും താങ്ങളുടെ ചെന്നെ സംഘവും അപാരം... മാസ് അല്ല മരണമാസാണ് നിങ്ങൾ!!..🥇🥇



എലിമിനേറ്റിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരോ ,രണ്ടാം പ്ലേ‌ - ഓഫിൽ ആദ്യം ബാറ്റ് ചെയ്ത ദില്ലിയുമോ അല്ല ഇന്ന് ബാറ്റ് ചെയ്യുന്നതെന്ന്... ആദ്യ 4 ഓവർ കഴിഞ്ഞപ്പോൾ തന്നെ മോർഗനു മനസിലായിക്കാണും. റിത്വുരാജ് ഗെയ്കദവദും, ഡുപ്ലെസിയും ചേർന്ന് സ്വപ്നതുല്യമായ തുടക്കം തന്നെയാണ് ചെന്നെക്ക് നല്കിയത്.....


ഓപ്പണർമാർ നല്കിയ തുടക്കം, പിന്നീട് വന്നവർ രണ്ടു പേരും ഏറ്റെടുത്തു... വരുൺ ചക്രവർത്തിയെപ്പോലും നിസാരമായി സിക്സറിനു പകർത്തി ഉത്തപ്പ കത്തിക്കയറി..... തുടർന്നു വന്ന മോയിൻ അലിയും കൊൽക്കത്ത ബൗളർമാരോട് യാതൊരു ദാക്ഷണ്യവും കാട്ടിയില്ല...



പക്ഷേ, കളിയിലെ ഹീറോ - അത് ഡുപ്ലെസിയായിരുന്നു - വർഷങ്ങളായി ചെന്നയുടെ വിശ്വസ്തൻ... ക്രീസിൽ ഉറച്ചു കഴിഞ്ഞാൽ, അദേഹം എത്രത്തോളം അപകടകാരിയാണന്ന് മോർഗന് ഇന്ന് ഒരിക്കൽ കൂടെ മനസിലായിക്കാണും... 193 എന്ന കൂറ്റൻ ലക്ഷ്യം കൊൽക്കത്തക്ക് മുന്നിൽ വെച്ചാണ് ചെന്നെ ബാറ്റിംഗ് അവസാനിപ്പിച്ചത്.



കൊൽക്കത്തയുടെ ചെറുത്തുനിൽപ് അയ്യരിലും ഗില്ലിലും മാത്രം അവസാനിച്ചു.!!.


ചെന്നൈ വീണ്ടും ചാംപ്യൻമാർ...



 അഭിനന്ദനങ്ങൾ ചെന്നെ...അഭിനന്ദനങ്ങൾ ധോണി...❣️❣️❣️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!