IPL 2021 | CSK | M S Dhoni | Chennai Super Kings | DCvsCSK | WhistlePodu | Robin Uthappa | #Viviipl #Final! | Captain Cool |

Easy PSC
0

 


ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍  മത്സരം ഡെല്‍ഹിക്കൊപ്പമെന്ന് തോന്നിപ്പിച്ച അവസാന 2 ഓവറുകളിൽ ഡെല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ മുഖത്ത് ആത്മവിശ്വാസം തുളുമ്പി നിന്നിരുന്നു...

പക്ഷേ പവലിയനിലുണ്ടായിരുന്ന കോച്ച് റിക്കി പോണ്ടിംഗിന്റെ മുഖം മേഘാവൃതം പോലെ ഇരുണ്ട് തുടങ്ങിയിരുന്നു...



കാരണം ക്രീസിലുള്ളത് പോണ്ടിംഗ് ക്യാപ്റ്റന്‍ ആയിരുന്ന കാലത്ത് തന്നെ തന്റെ കൺമുന്നിൽ നിന്ന് ഒരുപാട്‌ വിജയങ്ങള്‍ തട്ടിപ്പറിച്ചെടുത്ത ഒരു ഇതിഹാസം ആയിരുന്നു ....

അയാളുടെ പേര് സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണി എന്നായിരുന്നു.... 💛


മഹേന്ദ്ര സിങ് ധോണി ക്രീസിലേക്ക് നടന്നടുക്കുമ്പോൾ തന്നെ വിരോധികള്‍ ഉള്ളിൽ ഊറിച്ചിരിച്ചിരുന്നിരിക്കണം... 

കാരണം സമാനതകളില്ലാത്ത മോശം ഫോമിലൂടെ കടന്നുപോകുന്ന ധോണി എന്ത് ചെയ്യാനാണ്...??? 



ധോണി ക്രീസിൽ നില്‍ക്കുമ്പോള്‍ കമന്ററി ഇപ്രകാരമായിരുന്നു.. 

ഒരുപാട് ഇതുപോലുള്ള മത്സരങ്ങള്‍ ഫിനിഷ് ചെയ്തയാളാണ് ധോണി... 

ഇന്ന്‌ എന്ത് ആവുമെന്ന് നോക്കാം.... 




പ്രതീക്ഷ തെറ്റിയില്ല... 

ആവേശ് ഖാന്‍ എറിഞ്ഞ പന്തിനെ ധോണി ഗാലറിയിലേക്ക് മടക്കി അയക്കുകയാണ്... 

സ്റ്റേഡിയം ധോണി വിളികളാൽ മുഖരിതമായി... 

ഒരൊറ്റ ഷോട്ടുകൊണ്ട് ഗാലറിയെ ജീവൻ വെപ്പിക്കുന്ന താരമാണ്. ധോണി... മുമ്പ് പല തവണ അയാൾ ഇത് ചെയ്തിട്ടുണ്ട്‌... 

മത്സരം അവസാന ഓവറിലേക്ക് കടക്കുമ്പോ

ജയിക്കാന്‍ വേണ്ടത് 13 റൺസുകളാണ് 

ആദ്യ പന്തില്‍ തന്നെ മോയിന്‍ അലിയെ മടക്കി അയച്ചു കൊണ്ട് ടോം കറൻ തുടങ്ങി... 

ഇനി 5 പന്തില്‍ നിന്ന്‌ 13 റൺസുകളാണ് വേണ്ടത്... 



ടോം കറൻ സ്ലോ ബോൾ പ്രതീക്ഷിച്ച ധോണി പന്തിനെ ഗ്യാപ്പ് കണ്ടെത്തി ബൗണ്ടറിയാക്കി മാറ്റി... 

അടുത്ത ബോൾ എഡ്ജ് ചെയ്ത് കീപ്പറിന് പിറകിലൂടെ ബൗണ്ടറിലേക്ക്.. 

ഇനി 3 പന്തില്‍ നിന്ന് 4 റൺസ് വേണ്ടപ്പോ മനോഹരമായ ഒരു ഷോട്ട് കൊണ്ട് പന്തിനെ ബൗണ്ടറിയാക്കി മാറ്റിയപ്പോൾ 

CSK യുടെ പത്താമത് final എന്ന നേട്ടത്തിലേക്ക് എത്തുകയായിരുന്നു... 

കഴിഞ്ഞ വര്‍ഷം പ്ലേ ഓഫ് പോലും കാണാതെ ചരിത്രത്തിലെ ഏറ്റവും മോശം സീസണിലൂടെ കടന്നുപോയ ഒരു ടീം ഇതാ ഫൈനലില്‍ എത്തിയിരിക്കുന്നു... 💛



നിങ്ങള്‍ ചത്ത് ചാരമായെന്ന് കരുതിയിടത്ത് നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഞങ്ങൾ ഉയിര്‍ത്തെഴുന്നേറ്റു... 

ധോണിയുടെ എക്കാലത്തെയും ചരിത്രം പഠിപ്പിക്കുന്നത് അത് തന്നെയാണ്... 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!