പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ..
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്‌തീലെന്തേ..
കണ്ണോട് കാവലായി
കസ്തൂരി തെന്നലില്ലേ
കുഞ്ഞുകുറുമ്പോളവുമായി കൂടെ ഞാനും ഇല്ലേ
എൻ വിണ്ണിലെ താരമേ.... എന്നു-
മെൻ നെഞ്ചിലെ ശ്വാസമേ...
തൂമന്ദഹാസം ചിന്തകളിൽ
ചെന്താമരപ്പൂവായി മാറുകയായി
നീ തന്നിതെന്നിൽ
മായാപ്രപഞ്ചം
ഞാൻ നിൻ നിഴലായെന്നും...
പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ..
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്‌തീലെന്തേ..
എൻ വിണ്ണിലെ താരമേ.... എന്നു-
മെൻ നെഞ്ചിലെ ശ്വാസമേ...
ഏകാന്തമാം നിൻ
മാത്രകളിൽ
ഏതോർമതൻ ചൂടിൽ
വാടുന്നു നീ
ഈറൻ നിലാവായി തോരാതെ നിന്നിൽ
പൊഴിയാം ഞാനാം ജന്മം .....
പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ..
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്‌തീലെന്തേ..
കണ്ണോട് കാവലായി
കസ്തൂരി തെന്നലില്ലേ
കുഞ്ഞുകുറുമ്പോളവുമായി കൂടെ ഞാനും ഇല്ലേ