നിനവാകെ നിറയുന്നേ
നിന്നാർദ്ര സംഗീതം...
നിഴലായി എൻ നിറവാകു...
നീ എന്നിൽ അഴക്കോടെ....
നെഞ്ചോടു ചേരും ...
പൊൻ ആമ്പൽ അല്ലെ...
നെഞ്ചോരമാകെ...
പൂക്കാലമല്ലേ...
ചുണ്ടോടു ചെരൂ...
ചെന്തമാരെ നീ...
ചന്തമായി മാറാൻ...
ചന്ദ്രോദയത്തിൽ..
കടലായി ഇളകും
ഒരു തീരാ നോവണെ...
കനവിൽ അലയും
കടലോര കാറ്റാണെ...
ഇരവിൽ തെളിയും
ആകാശ പൊട്ടണെ...
പ്രണയം ചൊരിയും
ആരോമൽ തുണയെ നീ....
നിനവാകെ നിറയുന്നേ
നിന്നാർദ്ര സംഗീതം
നിഴലായി എൻ നിറവാക്കു
നീ എന്നിൽ അഴക്കോടെ...
നിന്നോർമതൻ...ചില്ലോളമായി
എന്നുള്ളിലെ.... പൊൻ മാനസം
മിന്നാരമായി..... മിന്നുന്നോരീ
എൻ ചേതന.... ചിലോർമ്മകൾ...
കണ്ണിൽ ഒരു മിന്നൽ
പൊൻ കസവു പോലെ...
വിണ്ണിൽ ഒരു തിങ്കൾ
തുണ്ടാണ് നീ...
കണ്ണിൽ ഒരു മിന്നൽ
പൊൻ കസവു പോലെ
വിണ്ണിൽ ഒരു തിങ്കൾ
തുണ്ടാണ് നീ...
നിനവാകെ നിറയുന്നേ
നിന്നാർദ്ര സംഗീതം
നിഴലായി എൻ നിറവാകു...
നീ എന്നിൽ അഴകോടെ...
മഴ മേഘമേ...മറയാതെ നീ...
മനതാരിലെ... മുകിലായിടു....
തണുവെകുവാൻ... ഹിമമായിടാം
നാണുവാർനോരീ.... ഇതലായിടു...
ചിമ്മും ഒരു റാന്തൽ
ചെമ്മീഴിയിൽ എന്നും
ചെന്തളിരു പോലെ
തെളിയുന്നു നീ....
ചിമ്മും ഒരു റാന്തൽ
ചെമ്മീഴിയിൽ എന്നും
ചെന്തളിരു പോലെ
തെളിയുന്നു നീ....
നിനവാകെ നിറയുന്നേ
നിന്നാർദ്ര സംഗീതം
നിഴലായി എൻ നിറവാകു
നീ എന്നിൽ അഴക്കോടെ