മാനത്തെയമ്പിളിത്തെല്ലുപോലെ
മാറത്തിരിക്കും കുഞ്ഞുപൂവേ,
അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ
കണ്മണിപ്പൂങ്കരള്!
വളര് -
കൈ വളര് തങ്കപ്പൂങ്കാൽ വളര് -
താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ! ( 2 )
മാനത്തെയമ്പിളിത്തെല്ലുപോലെ
മാറത്തിരിക്കും കുഞ്ഞുപൂവേ,
വേനലും വർഷവും താണ്ടി.. വരുമാ
കാലങ്ങളൊക്കെയും താണ്ടി.. (2 )
നീ നിൻ കടമകൾക്ക് തിരിതെളിച്ചു വിജയിയാകുമോ?
ഈ വഴിയിലാകെ വർണശോഭ വന്നുദിക്കുമോ ?
നീയെന്റെ ഓമനക്കുഞ്ഞേ! എന്നും
മായാത്ത മഴവിൽക്കുരുന്നേ..
മാനത്തെയമ്പിളിത്തെല്ലുപോലെ
മാറത്തിരിക്കും കുഞ്ഞുപൂവേ,
അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ
കണ്മണിപ്പൂങ്കരള്!
വളര് -
കൈ വളര് തങ്കപ്പൂങ്കാൽ വളര് -
താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ! ( 2 )