പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം... ❤️
കരകവിയുമൊരെൻ നിറഹൃദയ നദിക്കരയിലൂടുടൽ പലവുറു കുതറും തെരുവിതു പ്രണയം... ❤️
അഴിയുന്നൊരിരുളെ.....
അലയുന്നൊരാഴകേ....
പൊൻ പടമുറിയും മുഖിലുപൊലിഴഞ്ഞുണരുക പകലായ്.... ❤️
തിര സാഗരമോതും അനുരാഗം....
അതിലലിയുന്നൊരു വെൺ തീരം....
തരു സാഗര മീ നിൻ ലവണ ജലം....
അഴിമുഖമാണ് ഞാനാജന്മം ❤️
വരു നീ തൊടു നീ... വെറുമൊരു മണലിൻ തരിയാം ഇവളെ... കടലിന്റെ കടലെ...
പാരാവാരം പുലരുന്ന നേരം ഒരു പെരു മീനായ് തെളിയാം ഞാൻ..
പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം... ❤️
തെരുവിതു പ്രണയം... ❤️
അഴിയുന്നൊരിരുളെ.....
അലയുന്നൊരാഴകേ....
പൊൻ പടമുറിയും മുഖിലുപൊലിഴഞ്ഞുണരുക പകലായ്.... ❤️