പകലിരവുകളാം ഇരു കുതിരകളാൽ
അഴകിയ നഗര തെരുവിതു പ്രണയം
കര കവിയുമൊരെൻ നിറ ഹൃദയ നദി
കരയിലൂടുടൽ പലവൊരു കുതരം
തെരുവിതു പ്രണയം മ് മ്...
അഴിയൊന്നൊരിരുളെ മ് മ്...
അലയുന്നൊരഴകേ പൊൻ പടമുരിയും
മുകിലുപോൽ ഇഴഞ്ഞുണരുക പകലായ്
മ് മ്... മ് മ്...
തിര സാഗരമോതും അനുരാഗം
അതിൽ അലിയുന്നൊരു വെൺ തീരം
തരു സാഗരമേ നിൻ ലവണ ജലം
അഴിമുഖമാണ് ഞാൻ ആ ജന്മം
വരൂ നീ തൊടു നീ വെറുമൊരു മണലിൻ
തരിയാം ഇവളെ കടലിന്റെ കടലേ
പാരാവാരം പുലരുന്ന നേരം
ഒരു പേരു് മീനായ് തെളിയാം ഞാൻ
പകലിരവുകളാം ഇരു കുതിരകളാൽ
അഴകിയ നഗര തെരുവിതു പ്രണയം
തെരുവിതു പ്രണയം മ് മ്...
അഴിയൊന്നൊരിരുളെ മ് മ്...
അലയുന്നൊരഴകേ പൊൻ പടമുരിയും
മുകിലുപോൽ ഇഴഞ്ഞുണരുക പകലായ്
മ് മ്... മ് മ്... മ് മ്... മ് മ്...