എടവപ്പാതി പെയ്തിറങ്ങണ്
കിനാവു കണ്ട
മാന്തളിർ വിറച്ചു നിക്കണ് ...(2)
ശീമക്കൊന്ന മഴ കുടിക്കണ് ...(2)
ഒരാളതിൻ്റെ
കമ്പൊടിച്ച് ചാലു കീറണ് ....
എടവപ്പാതി പെയ്തിറങ്ങണ്
കിനാവു കണ്ട
മാന്തളിർ വിറച്ചു നിക്കണ്....
എടവപ്പാതി പെയ്തിറങ്ങണ് ...
തോട്ടുവക്കിൽ മീൻ പിടക്കണ് ...
തോട്ടുവക്കിൽ മീൻ പിടക്കണ്
ചൂണ്ടപോലൊരാള് പോകണ് ...(2)
കുട നിവർത്തിയാര് നീങ്ങണ്
അടച്ച പീടികക്കൊരാള് കൂട്ടിരിക്കണ്..(2)
എടവപ്പാതി പെയ്തിറങ്ങണ് ...
വണ്ടി പാഞ്ഞ് ചളി തെറിക്കണ്...
വണ്ടി പാഞ്ഞ് ചളി തെറിക്കണ്
നനഞ്ഞ മുണ്ട്
നീർത്തിയാരിരുന്ന് പ്രാകണ്....
വണ്ടി പാഞ്ഞ് ചളി തെറിക്കണ്
നനഞ്ഞ മുണ്ട്
നീർത്തിയാരിരുന്ന് പ്രാകണ്....
നീയും ഞാനും നിന്ന് പെയ്യണ് ...
നീയും ഞാനും നിന്ന് പെയ്യണ് ...
നമുക്കകത്ത്
കാറും കോളും കെട്ടടങ്ങണ്
നീയും ഞാനും നിന്ന് പെയ്യണ് ..
നമുക്കകത്ത്
കാറും കോളും കെട്ടടങ്ങണ്
എടവപ്പാതി പെയ്തിറങ്ങണ്
കിനാവു കണ്ട
മാന്തളിർ വിറച്ചു നിക്കണ് ...
ശീമക്കൊന്ന മഴ കുടിക്കണ് ...(2)
ഒരാളതിൻ്റെ
കമ്പൊടിച്ച് ചാലു കീറണ് ....
എടവപ്പാതി പെയ്തിറങ്ങണ് ...
എടവപ്പാതി പെയ്തിറങ്ങണ് ....
എടവപ്പാതി പെയ്തിറങ്ങണ് ....