- Year: 1986
- Music: ജോണ്‍സണ്‍
- Lyrics: ഓ എന്‍ വി കുറുപ്പ്
- Singer: കെ ജെ യേശുദാസ്
- Film: നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
ആകാശമാകേ കണിമലര്‍.. കതിരുമായ് പുലരി പോല്‍ വരൂ (2)
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ
ആകാശമാകേ
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകള്‍ കദളികള്‍ ചാര്‍ത്തും കുളിരായി വാ (വയലിനു..)
ഇളവേല്ക്കുവാന്‍ ഒരു പൂങ്കുടില്‍
നറു മുന്തിരി തളിര്‍ പന്തലും
ഒരു വെണ്‍പട്ടു നൂലിഴയില്‍ മുത്തായ് വരൂ
ആകാശമാകേ കണി മലര്‍ .. കതിരുമായ്
പുലരി പോല്‍ വരൂ
പുലരിയില്‍ ഇളവെയിലാടും പുഴ പാടുകയായ്
പ്രിയമോടു തുയില്‍ മൊഴി തൂകും കാവേരി നീ (പുലരിയില്‍ ...)
മലര്‍വാക തന്‍ നിറ താലവും
അതിലായിരം കുളുര്‍ ജ്വാലയും
വരവെല്ക്കയാണിതിലെ ആരോമലേ ..
ആകാശമാകേ കണിമലര്‍ .. കതിരുമായ്
പുലരി പോല്‍ വരൂ
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ
ആകാശമാകേ ലാലാല ലാ..ല ലാലാല ലാ..ല ലാലാല ലാ..ല