- Music: ഇളയരാജ
- Lyrics: ബിച്ചു തിരുമല
- Singers: യേശുദാസ്, പി സുശീല, കെ എസ് ചിത്ര
- Movie: എന്റെ സൂര്യപുത്രിക്ക് (1991)
ആലാപനം തേടും തായ്‌മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്‌മനം
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍
തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍
ഓ... ശ്രുതിയിടുമൊരു പെണ്‍മനം
(ആലാപനം)
ആദിതാളമായിയെന്‍ കരതലമറിയാതെ നീ
ഇന്നുമേറെയോര്‍മ്മകള്‍...
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യനീ മുഖമനസുഖസംഗമം
മൗനംപോലും പാടും...
കാലം നിന്നു തേങ്ങും...
ഓ... സുഖകരം ഒരു നൊമ്പരം
(ആലാപനം)