ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
- Music: ബാലഭാസ്ക്കർ
- Lyrics: ഈസ്റ്റ് കോസ്റ്റ് വിജയൻ
- Singer: പി.ജയചന്ദ്രൻ
- Album: നിനക്കായ്
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
രാഗമായ് അത് താളമായ്
നീയെനിക്കാത്മാവിൻ ദാഹമായി
ശൂന്യമാമെൻ ഏകാന്തതയിൽ പൂവിട്ടൊരനുഗാമായ്
നീയൊരു സ്നേഹവികാരമായി (ഒന്നിനുമല്ലാതെ...)
മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
മധുരസ്മരണകൾ തൻ തിരികൾ (2)
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ ആ...
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ (ഒന്നിനുമല്ലാതെ..)
വെളിച്ചം വാതിൽ തുറന്നൂ വീണ്ടും
വസന്തം വന്നു വിടർന്നൂ (2)
എന്നിലെയെന്നെ ചുംബിച്ചുണർത്തീ
എനിക്കു പ്രിയമാം നിൻ ഗാനം ആ
എന്നിലെയെന്നെ ചുംബിച്ചുണർത്തീ
എനിക്കു ......