തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് | Thoomanjin Lyrics Malayalam | Samooham| K J Yesudas | Jonson

Easy PSC
0



  • Music:  ജോൺസൺ
  • Lyrics:  കൈതപ്രം ദാമോദരൻ
  • Singer:  കെ ജെ യേശുദാസ്
  • Film:  സമൂഹം

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

തേനോലും സാന്ത്വനമായി ആലോലം കാറ്റ്

സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ

എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )

പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ

ആരാമപ്പന്തലിൽ വീണു പോയെന്നോ

മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ

സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ

നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു

പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )

കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ

തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ

കളഭമില്ലാതെ മാനസഗീതമില്ലാതെ

വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ

ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ

എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!