ഉത്രാടരാത്രിയിൽ ഉണ്ണാതുറങ്ങാതെ | ലളിതഗാനങ്ങൾ | Uthrada Rathriyil Unnathurangathe Lyrics | Onappattukal

Easy PSC
0



  • Singer: കെ ജെ യേശുദാസ്, കെ എസ് ചിത്ര

ഉത്രാടരാത്രിയിൽ ഉണ്ണാതുറങ്ങാതെ

ഉമ്മറപ്പടിയിൽ ഞാൻ കാത്തിരുന്നു

എന്റെ ഉണ്ണീടെയച്ഛനെ കാത്തിരുന്നു

(ഉത്രാട.....)

ഒത്തിരി ദൂരത്ത് ഓണനിലാവത്ത്

ഓമനേ നിന്നെ ഞാൻ കാത്തിരുന്നു

ഒരു പാട് കണ്ണീർ വാർത്തിരുന്നു

(ഉത്രാട,....)

അയലത്തുകാരെല്ലാം ആർത്തുല്ലസിക്കുമ്പോൾ

ആനന്ദമൂർച്ഛയിൽ മുഴുകുമ്പോൾ

എങ്ങും ആഹ്ലാദമുകുളങ്ങൾ വിടരുമ്പോൾ

അച്ഛനെ ചോദിക്കും അരുമക്കിടാവിന്റെ

അലമുറയെങ്ങനെ കേൾക്കും ഞാൻ

പൊള്ളും വിരഹമിതെങ്ങനെ സഹിക്കും ഞാൻ

ഒത്തിരി ദൂരത്ത് ഓണനിലാവത്ത്

ഓമനേ നിന്നെ ഞാൻ കാത്തിരുന്നു

ഒരു പാട് കണ്ണീർ വാർത്തിരുന്നു

(ഉത്രാട,....)

ഹൃദയങ്ങളൊന്നായ് ഉടലുകളകലുമ്പോൾ

ഈശ്വരൻ പോലും കരഞ്ഞു പോകും

പാടെ ഈ വിശ്വമാകെ തരിച്ചു പോകും

കനിയൊന്നും ചൂടാതെ കനവുകൾ കൊഴിയുമ്പോൾ

കനകനിലാവിലും കനലെരിയും

നെഞ്ചിൽ മലരൊളിവിളക്കിലും തിരിയണയും

(ഉത്രാട....)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!