ഒറ്റക്കു പോയി പൂക്കാലം ...
സായാഹ്നതീരങ്ങളിൽ...
വെയിൽ നാളങ്ങൾ പിൻവാങ്ങവേ..
സായാഹ്നതീരങ്ങളിൽ ...
വെയിൽ നാളങ്ങൾ പിൻവാങ്ങവേ..
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ...
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ...
ഇനിയീ.. പകലിൻ പൊന്നോർമ്മകൾ...
ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം...
ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം...
കാലം കവരുമീയോർമ്മകൾ മൗനം പൊതിയുമീ മറവികൾ
ദാഹിച്ചലയുമീ മഴമുകിൽ മോഹങ്ങൾ...
നാളം കൊഴിയുമീ ദീപമായ്
നാദം തകരുമീ വീണയായ്
ഓരോ പകലുകൾ രാവുകൾ നീളുമ്പോൾ...
മരുഭൂവിൽ... പുഴപോലേ...
നനവായി... അലിയാനോ...
പിരിയാം.. മറയാം.. ഈ വീഥിയിൽ...
ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം...
ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം...
സായാഹ്നതീരങ്ങളിൽ
വെയിൽ നാളങ്ങൾ പിൻവാങ്ങവേ..
സായാഹ്നതീരങ്ങളിൽ
വെയിൽ നാളങ്ങൾ പിൻവാങ്ങവേ..
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ...
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ...
ഇനിയീ.. പകലിൻ പൊന്നോർമ്മകൾ .....