- ചിത്രം: അവിയൽ
- ഗാനം: മഞ്ഞിൻ തൂവൽ മന്ദാരം പോൽ
- സംഗീതം: ഷെറീത്ത്
- വരികൾ: നിസാം ഹുസൈൻ
- ഗായകർ: കെ എസ് ചിത്ര, ഉണ്ണി മേനോൻ
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറും നീ
പുതുമഞ്ഞിൽ നാണം പോൽ
പുലർകാല മേഘം പോലെ
ഏതോ ഏതോ ഏതോ മോഹം പോലെ
ചന്തം ചിന്തും ചിങ്ങ കാറ്റെ പൂവും ചൂടി വാ
അത്തം പത്തിൻ മുറ്റത്തെത്താൻ പൂവും കൊണ്ടെ വാ
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറും നീ
ഇള വെയിൽ പുണരുമീ
കറുക തൻ നാമ്പിൻ തുമ്പിൻ മേൽ
കുളിരിലും പുളകമായ്
പുലരി തൻ തൂവൽ ചോരുന്നു
കനവേറി നില്കുന്നു തീരം
തിരി കാത്തു നില്കുന്നെൻ മോഹങ്ങൾ
ഇനിവരും ഇരവുകൾ
പുതു കനവറിയുവ തെന്നെന്നോ
ചന്തം ചിന്തും ചിങ്ങ കാറ്റേ
പൂവും ചൂടി വാ …
അത്തം പത്തിന് മുറ്റത്തെത്താൻ
പൂവും കൊണ്ടേ വാ…
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു….
ലലലല. ലാ ലല ലലലല ലാ ലല..
ലാല ലല്ല ലാ ..ലലലല …..
ലലലല.ലലലല.
തൊടിയിലെ ശലഭമോ
മലരിതൾ മാറിൽ ചായുംപോൾ
മധുവിലും മധുരമേ
മൊഴികളോ പവിഴം തോൽക്കുന്നു..
വഴി കാത്തു നില്കും ഞാൻ എന്നെന്നും….
മിഴി വേകി നിൽക്കുന്നേൻ സ്വപ്‌നങ്ങൾ
അഴകിടും നിനവുകൾ
ഇനി അതിലലിയുവ തെന്നെ..
ചന്തം ചിന്തും ചിങ്ങ കാറ്റേ
പൂവും ചൂടി വാ …
അത്തം പത്തിന് മുറ്റത്തെത്താൻ
പൂവും കൊണ്ടേ വാ…
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു….
പുതു മഞ്ഞിൻ നാണം പോൽ
പുലർ കാല മേഘം പോൽ
ഏതോ ഏതോ ഏതോ..
മോഹം പോലെ ….
ചന്തം ചിന്തും ചിങ്ങ കാറ്റേ
പൂവും ചൂടി വാ …
അത്തം പത്തിന് മുറ്റത്തെത്താൻ
പൂവും കൊണ്ടേ വാ…
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു…