- Music Composer: Sushin Shyam
- Singer: Sreenath Bhasi
- Lyrics: Vinayak Sasikumar
ഈ വാനിൽ തീരങ്ങൾ തെളിയുന്നു
കാണാത്ത ലോകം നാം അണയുന്നു
ആഴങ്ങൾ തീരാതീ കടൽ പോലെ
കഥകൾ നീളുന്നു
ഇവിടെ ആരാരും കരയുകില്ല
ചിരികൾ ആരാരും തടയുകില്ല
പഴയ നോവിന്റെ കൈപ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണു നീ
പറുദീസ, പറുദീസ
നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ
നീയെന്നും ഞാനെന്നും
തിരവ് ഇല്ലാതുലകം ഒരുപോലെ
പാടുന്നോർ പാടത്തെ കഴിയുവോളം
ആടുന്നോർ ആടട്ടെ തളരുവോളം
ചേരുന്നോർ ഒന്നായി ചേരട്ടെ വേഗം
അതിനു കെൽപ്പുള്ള ഭൂമി നിൻ
പറുദീസ, പറുദീസ
പറുദീസ, പറുദീസ
ഇവിടെ ആരാരും കരയുകില്ല
ചിരികൾ ആരാരും തടയുകില്ല
പഴയ നോവിന്റെ കൈപ്പൊന്നും ഇല്ല
പുതിയ ജന്മം ഇതാണു നിൻ
പറുദീസ, പറുദീസ
പറുദീസ, പറുദീസ