തമിഴ് സൂപ്പർ താരം ധനുഷ് അഭിനയിക്കുന്ന ഏറ്റവും പുതിയ അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് The Gray Man (ദി ഗ്രേ മാൻ). 2009 ൽ മാർക്ക് ഗ്രെയ്നി പ്രസിദ്ധീകരിച്ച നോവലായ ദി ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ക്രിസ്റ്റഫർ മാർക്കസും സ്റ്റീഫൻ മക്ഫീലിയും ചേർന്ന് തിരക്കഥ എഴുതി ആൻറണി ജോ റൂസ്സോ സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേ മാൻ. ഇതൊരു അമേരിക്കൻ ആക്ഷൻ ത്രില്ലർ മൂവിയാണ്. റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന ഡി അർമാസ്, ജെസ്സിക്ക ഹെൻവിക്ക്, റെഗെ-ജീൻ പേജ്, വാഗ്നർ മൗറ, ജൂലിയ ബട്ടേഴ്സ്, ധനുഷ് ആൽഫ്രെ വുഡാർഡ്, ബില്ലി ബോബ് തോൺടൺ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. റുസ്സോ ബ്രദേഴ്സ് കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സ്റ്റീഫൻ എഫ് വിൻഡൻ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ഹെൻറി ജാക്ക്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. 2022 ജൂലൈ 15 ന് റിലീസ് ചെയ്യുന്ന ചിത്രം വിതരണം ചെയ്യുന്നത് നെറ്റ്ഫ്ലിക്സ് ആണ്. 2022 ജൂലൈ 22 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. ഇംഗ്ലീഷ് ഭാഷയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം 120 മിനിറ്റ് ആണ് ഉള്ളത്. 200 ദശലക്ഷം ഡോളർ ആണ് ദി ഗ്രേ മാൻ ന്റെ ആകെ നിർമ്മാണ ചെലവ്. നെറ്റ്ഫ്ലിക്സ് ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ചെലവ് കൂടിയ ചിത്രമാണ് ഇത്.
തമിഴ് സൂപ്പർ താരമായ ധനുഷും ചിത്രത്തിൽ പ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. അവിക് സാൻ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്.
2021 മാർച്ച് 1 നാണ് ചിത്രീകരണം ആരംഭിച്ചത്. കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ ആദ്യ ചിത്രീകരണം നടന്നു. പിന്നീട് വസന്തകാലത്ത് യൂറോപ്പിൽ ചിത്രീകരിച്ചു. 2021 ജൂൺ 27 മുതൽ പ്രാഗിൽ ചിത്രീകരിച്ചു. 2021 ജൂലൈ 31 ന് ചിത്രീകരണം പൂർത്തിയായി.
കാസ്റ്റിംഗ്:
- റയാൻ ഗോസ്ലിംഗ്: കോർട്ട് ജെൻട്രി / സിയറസിക്സ്, CIA ബ്ലാക്ക് ഓപ്പസ് (ഏജൻസിയെ കുറിച്ചുള്ള കുറ്റകരമായ രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന് ശേഷം ഒളിച്ചോടാൻ നിർബന്ധിതനായി)
- ക്രിസ് ഇവാൻസ്: ജെൻട്രിയുടെ മുൻ സഹപ്രവർത്തകനായ ലോയ്ഡ് ഹാൻസൻ എന്ന മനോരോഗി
- അന ഡി അർമാസ്: ഡാനി മിറാൻഡ
- ജെസീക്ക ഹെൻവിക്ക്: സൂസൻ ബ്രൂവർ
- റെഗെ-ജീൻ പേജ്: ഡെന്നി കാർമൈക്കിൾ
- വാഗ്നർ മൗറ
- ജൂലിയ ബട്ടേഴ്സ്: ക്ലെയർ ഫിറ്റ്സ്റോയി
- ധനുഷ്: അവിക് സാൻ
- ആൽഫ്രെ വുഡാർഡ്: മാർഗരറ്റ് കാഹിൽ
- ബില്ലി ബോബ് തോൺടൺ: ഡൊണാൾഡ് ഫിറ്റ്സ്റോയി
- കാളൻ മുൾവി
- എമേ ഇക്വാകോർ: മിസ്റ്റർ ഫെലിക്സ്
- സ്കോട്ട് ഹേസ്
- മൈക്കൽ ഗാൻഡോൾഫിനി
- സാം ലെർണർ
- റോബർട്ട്കാസിൻസ്കി: പെരിനി
- ദിഒബിയ ഒപരെയ്