യൂറ്റൂബിൽ ഏറ്റവും കൂടുതൽ കാഴ്ച്ചക്കാർ ലഭിച്ച മ്യൂസിക്കൽ വീഡിയോ ഏതാണെന്ന് അറിയാമോ? അത് വേറെ ഏതും അല്ല. ഒരു കാലത്ത് എല്ലാവരുടെയും തരംഗമായി മാറിയ ഓപ്പൺ ഗന്നം സ്റ്റൈൽ (PSY - GANGNAM STYLE (강남스타일) M/V) തന്നെ ആണ് അത്. യൂറ്റൂബിൽ ഇതുവരെ 4,478,514,644 + വ്യൂസ് ആണ് ഈ ഒരു ഒറ്റ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത് നാല് ബില്യൺ നാനൂറ്റി എഴുപത്തി എട്ട് ദശലക്ഷത്തി അഞ്ചൂറ്റി അയ്യായിരത്തി അറന്നൂറ്റി നാപ്പത്തി നാല് കാഴ്ചക്കാർ! എന്താ ലെ.
ദക്ഷിണ കൊറിയൻ പോപ്പ് താരമായ സൈയുടെ ഒരു സിംഗിൾ ആൽബമാണ് ഗങ്നം സ്റ്റൈൽ. 2012 ജൂലൈ 15 നാണ് പാട്ട് പുറത്തിറങ്ങുന്നത്. സൈ (PSY) യുടെ ആറാമത്തെ ആൽബമായ സൈ 6 (സിക്സ് റൂൾസ്), പാർട്ട് 1 ലാണ് ഗാനം ഉൾപ്പെട്ടിരിക്കുന്നത്. ഇൻറർനെറ്റിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വീഡിയോ 100 കോടിയിലധികം ആളുകൾ കാണുന്നത്. യൂറ്റൂബിൽ ഏറ്റവും അധികം വ്യൂസും ലൈക്കും കിട്ടിയ വീഡിയോയും ഗങ്നം സ്റ്റൈലിനാണ്.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ സമ്പന്നർ പാർക്കുന്ന ഗങ്നം എന്ന പ്രദേശത്തെ ഉപഭോഗസംസ്കാരത്തെ കളിയാക്കുന്നതാണ് ഗങ്നം സ്റ്റൈൽ. സമ്പന്നർ ബീച്ചിലും പാർക്കിലുമൊക്കെ ധരിക്കുന്ന തരത്തിലുള്ള പൊങ്ങച്ച വേഷങ്ങളും സൺഗ്ലാസുമൊക്കെ അണിഞ്ഞാണ് വീഡിയോയിൽ സൈ പ്രത്യക്ഷപ്പെടുന്നത്. എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡിസിൽ മികച്ച വീഡിയോയായി തിരഞ്ഞെടുത്തിട്ടുണ്ട്. 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ് ഈ ഒരു വീഡിയോ.