കുഞ്ചാക്കോ ബോബനെയും തമിഴ് സൂപ്പർ താരം അരവിന്ദ് സ്വാമിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറക്കുന്ന ഏറ്റവും പുതിയ മലയാളം സിനിമയാണ് ഒറ്റ്. 2022 സെപ്റ്റംബർ 2 നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഫെല്ലിനി ടി.പി യാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ സിനിഹോളിക്സുമായി ചേർന്ന് ആര്യയും ഷാജി നടേശനും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. എസ് സഞ്ജീവിന്റെതോണ് ചിത്രത്തിന്റെ തിരക്കഥ. 2021 മാർച്ച് 24 ന് ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് ഗോവയിൽ ആരംഭിച്ചു. മുബൈയും മംഗലാപുരവുമായിരുന്നു പ്രധാന ലൊക്കേഷനുകൾ.
തെലുങ്ക് നടി ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ഇവർക്കൊപ്പം ജാക്കി ഷിറോഫ്, ആടുകളം നരേൻ, അമൻഡ ലിസ്, ജിൻസ് ബാസ്കർ, സിയാദ് യാദു, അനീഷ് ഗോപാൽ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ട്രൈയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ അടങ്ങിയ ട്രൈയിലർ ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു. നാ താൻ കേസ് കൊട് എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സിനിമയായിരിക്കും ഒറ്റ്.