നിവിൻ പോളിയുടെ ഏറ്റവും പുതിയ ത്രില്ലർ സിനിമയാണ് പടവെട്ട്. ഇപ്പോൾ അതിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നു. യൂറ്റൂബിൽ ട്രെൻൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ് വീഡിയോ ഇപ്പോൾ ഉള്ളത്. 23 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.
നിവിൻ പോളി, അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് തുടങ്ങിയവരാണ് സിനിമയിൽ വേഷമിടുന്നത്. ലിജു കൃഷ്ണയാണ് രചനയും സംവിധാനവും. 2022 ഒക്ടോബർ 21 നാണ് സിനിമ റിലീസ് ആകുന്നത്. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിങ്ങൾക്കു വേണ്ടി, നിങ്ങളുടെ ജനങ്ങൾക്ക് വേണ്ടി, നിങ്ങളുടെ മണ്ണിന് വേണ്ടിയുള്ള പോരാട്ടം എന്ന പവർഫുൾ വാക്കുകളിലൂടെയാണ് ടീസർ പുറത്തു വന്നിരിക്കുന്നത്.