- A Sajeer Koppam Song
- Written & Directed By Gautham Pradeep
- Programmed & mixed by Sibu Sukumaran
- Lyrics: Ajeesh Dasan
- Music: Riyas Pattambi
- Singer: Sajeer Koppam
- Violin: Sefin Fareed
- Voice Dialogue: Rj vyshak
നീല രാവിലെ നമ്രനിശീദിനികൻ ഓരോന്നും മിന്നി മറയുമ്പോഴും നീ എന്ന പകലിന്റെ വളപ്പൊട്ടുകൾ തിരയുകയാണിന്നും ഞാൻ. അകമെരിയുന്ന നോവോടെ
ആ വള കൈകളിൽ ആദ്യത്തെ പൊൻമുത്തം
ഏകി ഞാൻ അന്നൊരു നാളിൽ
മിഴിയോരമായി നീ വന്ന രാവിൽ
അന്നോളം നീയെനിക്കേകിയ സ്നേഹത്തിൻ
വേദന തേനെന്നറിഞ്ഞു
മഴപോലെ നാം വാനിലലിഞ്ഞു
മഴവിൽ പൂന്തോണി കനവിൽ നീ തുഴയുമ്പോൾ
കടവിൽ കാതോർത്തു നിന്നൂ
ഉയിരിൽ മാമ്പുള്ളി ചുന പോലെ പടരുമെൻ
പ്രണയം നീയോർത്തു നിന്നു
തമ്മിൽ ഒഴുകാം നമുക്കേഴു ജൻമം
ആ വള കൈകളിൽ ആദ്യത്തെ പൊൻമുത്തം
ഏകി ഞാൻ അന്നൊരു നാളിൽ
മിഴിയോരമായി നീ വന്ന രാവിൽ
ഓ ഓ ഓ ഓ ഓ ഓ
അരികെ നീയില്ലെങ്കിൽ
അഴലുകലേറിനീറി മായുന്ന പാതിരാ താരകം ഞാൻ
അകലുകയില്ലെങ്കിൽ പനിമലരായി നിന്റെ
മുടിയിൽ ഞാൻ വീണൊരു സൂര്യനാവാം
മഴയിൽ നനയുന്നൊരിലകളായി
തമ്മിലടരാതെ പിരിയാതെ നമ്മൾ
മഴയിൽ ഇലകളായി ഇടറാതെ പിരിയാതെ നമ്മൾ
ആ വള കൈകളിൽ ആദ്യത്തെ പൊൻമുത്തം
ഏകി ഞാൻ അന്നൊരു നാളിൽ
മിഴിയോരമായി നീ വന്ന രാവിൽ
അന്നോളം നീയെനിക്കേകിയ സ്നേഹത്തിൻ
വേദന തേനെന്നറിഞ്ഞു
മഴപോലെ നാം വാനിലലിഞ്ഞു
മഴവിൽ പൂന്തോണി കനവിൽ നീ തുഴയുമ്പോൾ
കടവിൽ കാതോർത്തു നിന്നൂ
ഉയിരിൽ മാമ്പുള്ളി ചുന പോലെ പടരുമെൻ
പ്രണയം നീയോർത്തു നിന്നു
തമ്മിൽ ഒഴുകാം നമുക്കേഴു ജൻമം
ആ വള കൈകളിൽ ആദ്യത്തെ പൊൻമുത്തം
ഏകി ഞാൻ അന്നൊരു നാളിൽ
മിഴിയോരമായി നീ വന്ന രാവിൽ
പ്രണയമേ എന്റെ പ്രാണന്റെ പാതിയെ നീ
എഴുതിയ വരികളിലൂടിന്നും ഞാൻ ഉരുകുകയാണ്.
നിന്നിലേക്കലിയാൻ നീയില്ലാത്ത ഈ
ലോകത്തിലല്ല നീയും ഞാനുമുള്ള മറ്റൊരിടത്ത്
ജൻമാന്തരങ്ങൾക്കപ്പുറവും ആ വളക്കൈകളെ
ചുംബിക്കാൻ