കാണാ കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരും അറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായി
അലയുന്നൊരെരിവേനൽ പ്രണയാദ്രമേ
നീ എൻനെഞ്ചിൽ പൊൻ വാതിൽ മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായി തെളിയുന്നു രാഗാശ്വചെരുവിൽ ഞാൻ അലയുന്നൊരലയായിടാം
കാണാ കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൻ മായാതെ മാഞ്ഞോ
ശശകമായി ഒഴുകുമോ
പ്രാണനിൽ നിന്നനുരാഗം
അമൃതമായി നിറയുമോ
നോവുമാത്മരാഗത്തിൽ
നീ ദീപ്തമായി നീ ശ്വാസമായി
കാണാ കിനാവിൽ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ
ഇരവിലും പകലിലും
ഉയിരു തേടും തുടി താളം
ഉദയമായി ഉണർവുമായി
കിരണമായി അണയൂ
നീ നാദമായി നീ താളമായി
കാണാ കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൽ കുടയായി മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരും അറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായി
അലയുന്നൊരെരിവേനൽ പ്രണയാദ്രമേ
നീ എൻനെഞ്ചിൽ പൊൻ വാതിൽ മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായി തെളിയുന്നു രാഗാശ്വചെരുവിൽ ഞാൻ അലയുന്നൊരലയായിടാം
കാണാ കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൻ മായാതെ മാഞ്ഞോ