ഇടനെഞ്ചിൽ തീയും
ഇരു കണ്ണിൽ ഇരുളും പേറി
ഇടറുന്നു ഞാനീ പാതയിൽ
ഇടനെഞ്ചിൽ തീയും
ഇരു കണ്ണിൽ ഇരുളും പേറി
ഇടറുന്നു ഞാനീ പാതയിൽ
നേരിന്റെ തീരം ദൂരെയോ മുഖിലേ
കാണുന്നതെല്ലാം മായയോ ഇവിടെ
തെളിയൂ അരികെ തെളിയൂ പൊരുളേ
തനിയേ നിന്നെ തേടുന്നു ഞാൻ
തെളിയൂ അരികെ തെളിയൂ പൊരുളേ
തനിയേ നിന്നെ തേടുന്നു ഞാൻ
ഉണരാം പിടയുബോളുണരാം
കഴിയാതെ അകമാകെ പേക്കിനാവുകൾ
പിറകെ ഒഴുകുന്നു ഞൊടിയിൽ മറയുന്നു
ഞാൻ മാത്രം കാണും ഏതോ നിഴൽ
വഴി മൂടി നിന്ന മഞ്ഞുമാഞ്ഞീടുമോ അകലെ
ചിരി ഒന്നു കൂടി നാളെ നീ ചൂടുമോ
മലരേ
തെളിയൂ അരികെ തെളിയൂ പൊരുളേ
തനിയേ നിന്നെ തേടുന്നു ഞാൻ
തെളിയൂ അരികെ തെളിയൂ പൊരുളേ
തനിയേ നിന്നെ തേടുന്നു ഞാൻ