ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ
ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ
കണ്ടൊരാ നാൾ മുതൽ കൺമണി
നീയെന്റെ നെഞ്ചിലായി കേറിയില്ലേ
കണ്ടൊരാ നാൾ മുതൽ കൺമണി
നീയെന്റെ നെഞ്ചിലായി കേറിയില്ലേ
കാണും കിനാവിലായി എന്നും വിരിയുമെൻ
വെൺമേഘ പൂക്കളല്ലെ
പെണ്ണെ നീയെന്റെ സ്വന്തമല്ലേ
ചന്ദന ഗന്ധം തഴുകിടുമ്പോലെല്ലാം നിൻ വരവായിരുന്നു
ചന്ദന ഗന്ധം തഴുകിടുമ്പോലെല്ലാം നിൻ വരവായിരുന്നു
അന്ന നടപോലടുക്കുന്ന നേരത്ത്
കാർമുകിൽ പോയ് മറഞ്ഞു
പെണ്ണ് നാണം കുണുങ്ങി നിന്നു
ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ
നുണക്കുഴി പുഞ്ചിരിയാലെ നീ നോക്കിയാൽ
ഉള്ളിൽ കൊടി കയറും
നുണക്കുഴി പുഞ്ചിരിയാലെ നീ നോക്കിയാൽ
ഉള്ളിൽ കൊടി കയറും
പുരപ്പെരുംമ്പറ കൊട്ടിക്കയറുമ്പോൾ
വർണ്ണങ്ങൾ പാറി വീണു
മേലെ താരകം മിന്നി നിന്നു
എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ
സിന്ദൂരമായി പടരും
എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ
സിന്ദൂരമായി പടരും
ചൂടുള്ള ചുംമ്പനം ചുണ്ടിലായി കിട്ടുന്ന നാളുകളെന്നു വരും
ആ രാവുകളെന്നുണരും
എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ
സിന്ദൂരമായി പടരും
കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ
ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ
ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ