ഖത്തർ ലോകകപ്പിന്റെ ആവേശങ്ങൾക്ക് ശേഷം വീണ്ടും ഫുഡ്ബോൾ ആരവം ഉയരുന്നു. പരീസ് സെന്റ് ജെർമെയ്ൻ അഥവാ PSG ടീം ലീഗ് 1 2022-23 സീസൺ സ്ട്രാസ്ബർഗിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്നു. ഫിഫ ലോക കപ്പിൽ ഗോൾഡൺ ബൂട്ട് നേടിയതിന് രണ്ടാഴ്ചക്കു ശേഷം കൈലിയൻ എംബാപ്പെ ആദ്യ ഇലവനിൽ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ.
ഡിസംബർ 18 ന് നടന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ കൈലിയൻ എംബാപ്പെ ഹാട്രിക് ഗോൾ നേടി എങ്കിലും ഫ്രെഞ്ച് ടീം പരാജയപ്പെടുകയായിരുന്നു. ഫൈനൽ മത്സരത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം എംബാപ്പെ PSG യിൽ പരിശീലനം പുനരാരംഭിച്ചു.
"ടോപ്പ് സ്കോറർ ആയെങ്കിലും ഏറ്റവും മനോഹരമായ ആ ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കാത്തതിനാൽ അദ്ദേഹം നിരാശനായിരുന്നു". PSG യിലെ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞു. എംബാപ്പെ എത്രയും വേഗം ഗ്രൂപ്പിൽ എത്തിചേരാനും മത്സരങ്ങൾ പുനരാരംഭിക്കാനും ആഗ്രഹിച്ചു.
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും പരിശീലനത്തിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർക് ഡെസ് പ്രിൻസസിൽ PSG യുടെ ഹോം മത്സരത്തിൽ അദ്ദേഹം ഉണ്ടാകും. എന്നാൽ അർജൻറീനയുടെ ഇതിന്നാസ താരം ലയണൽ മെസി ഇല്ലാതെയാണ് ആതിഥേയർ മത്സരത്തിന് ഇറങ്ങുന്നത്.
ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് PSG vs Strasbourg Ligue 1 മത്സരം തത്സമയം Live ആയി കാണാനായി Voot, അല്ലെങ്കിൽ Jio TV ആപ്പിൽ കാണാം. PSG vs Strasbourg Ligue 1 മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഇന്ത്യയിലെ ഒരു ടിവി ചാനലിലും ലഭ്യമാകില്ല.