വ്യക്തിഗത ചാറ്റുകള്‍ക്കുള്ളില്‍ മെസേജുകള്‍ പിന്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. നിലവില്‍ ചാറ്റ് ലിസ്റ്റില്‍ വ്യക്തിഗത ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. വ്യക്തിഗത ചാറ്റുകള്‍ക്കുള്ളിലും മെസേജുകള്‍ പിന്‍ ചെയ്ത് ഹൈലൈറ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.
പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതിനും ഓര്‍മ്മിക്കുന്നതിനുമാണ് പിന്‍ ഫീച്ചര്‍ ഉപയോഗിക്കുന്നത്. മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കുന്നതോടെ എളുപ്പം ഓര്‍ക്കാനും അതുവഴി സുഗമമായി ചാറ്റുകള്‍ നിര്‍വഹിക്കാനും സാധിക്കും. ചാറ്റിന്റെ ഏറ്റവും മുകളിലായി കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നവിധം മെസേജുകള്‍ കാണിക്കുന്ന രീതിയാണ് പിന്‍ഡ് മെസേജ്.
വ്യക്തിഗത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ മെസേജുകള്‍ പിന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ചര്‍ച്ചകള്‍ സുഗമമമായി നടക്കും. ഗ്രൂപ്പുകളില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ച് ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് പിന്‍ ചെയ്ത് ഹൈലൈറ്റ് ചെയ്താല്‍ ചര്‍ച്ച ക്രിയാത്മകമാകും.