ഒരു കിടിലൻ ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ? Chicken Biriyani Recipe In Malayalam

Easy PSC
0

ചിക്കൻ ബിരിയാണി


 ബിരിയാണി എന്ന് കേട്ടാൽ നമ്മുടെ മനസിലേക്ക് ആദ്യം വരുന്നത് ചിക്കൻ ബിരിയാണി ആകും. മിക്കവാറും എല്ലാവരും തന്നെ ചിക്കൻ ബിരിയാണി കഴിക്കുന്നവർ ആയിരിക്കും. നമുക്കിവിടെ അൽപം വ്യത്യസ്തമായി ഒരു കിടുക്കാച്ചി ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ നോക്കാം. വിരുന്നുകാർ വരുമ്പോൾ അവർക്ക് സ്വാദിഷ്ടമായ ബിരിയാണി കൊടുത്ത് അവരെ സന്തോഷിപ്പിക്കാം. ആദ്യം നമുക്ക് ബിരിയാണി തയ്യാറാക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് നോക്കാം.


ബിരിയാണി തയ്യാറാക്കുമ്പോൾ ശ്രെദ്ധിക്കേണ്ട വസ്തുതകൾ

  1. ബിരിയാണി പാകം ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപേ അരി കഴുകി വെള്ളത്തിൽ കുതിർത്ത ശേഷം ഒരു കുട്ടയിൽ തോരാൻ വെയ്ക്കുക
  2. കുതിർന്ന അരി എണ്ണയിൽ മൂപ്പിച്ച ശേഷം വെള്ളമൊഴിച്ച് വേവിച്ചാൽ സ്വാദ് കൂടും
  3. ഇറച്ചി / പച്ചക്കറി കുറുമയുടെ മുകളിൽ പകുതി വേവായ ചോറ് ഇട്ട് അടപ്പു വെച്ച് മൂടി ഗോതമ്പ് പൊടി കുഴച്ച് പാത്രത്തിന്റെ ചുറ്റും തേച്ച് സീൽ ചെയ്യുക
  4. ബിരിയാണി അലങ്കരിക്കുന്നതിനായി സവാള വറുത്തത്, പുഴുങ്ങിയ മുട്ട കഷണങ്ങളാക്കിയത്, മുന്തിരി, കപ്പലണ്ടി ഇവ വറുത്തത് എന്നിവ മുകളിലും വശങ്ങളിലുമായി നിരത്താം
  5. ചോറിന് കളർ ചേർക്കണമെങ്കിൽ അൽപം ചോറിൽ ഏതെങ്കിലും ഫുഡ് കളർ ചേർത്ത് ഇടക്കിടെ വിതറാം. അല്പം കേസരി പൗഡർ കലക്കി ചോറിൽ തളിച്ചാലും മതിയാകും
  6. ബിരിയാണിക്കാവശ്യമായ ഇറച്ചി നുറുക്കി ഉപ്പും തൈരും ചേർത്ത് തിരുമ്മി ഒരു മണിക്കൂർ വെച്ചിരുന്നാൽ ഇറച്ചി വേഗം വേവുകയും കൂടുതൽ സ്വാദുള്ളതാവുകയും ചെയ്യും.
  7. ഡാൽഡ ആണ് ബിരിയാണിക്ക് ഏറ്റവും നല്ലത്. ബിരിയാണി ബേക്കു ചെയ്ത് എടുക്കുന്നത് നന്നായിരിക്കും.



ഇനി ബിരിയാണി വെയ്ക്കാൻ ആവശ്യമായ സാധനങ്ങൾ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം

  1. കോഴി - 2 കിലോ (കഷണങ്ങളാക്കിയത്)
  2. ബിരിയാണി അരി - 1.5 കിലോ
  3. സവാള - 500 ഗ്രാം (നീളത്തിൽ അരിയുക)
  4. വെളുത്തുള്ളി - 200 ഗ്രാം (ചതച്ചത്)
  5. പശുവിൻ നെയ്യ് / വനസ്പതി - 500 ഗ്രാം
  6. ഇഞ്ചി, പച്ചമുളക് - 200 ഗ്രാം
  7. കറുവാപ്പട്ട, ഏലക്ക - 15 എണ്ണം
  8. ജാതിക്ക - 1 (7,8 ചേരുവ ചൂടാക്കി പൊടിക്കുക)
  9. ജാതിപത്രി, ജീരകം - 10 ഗ്രാം
  10. മല്ലിച്ചപ്പ്, പൊതിന - 25 ഗ്രാം (ചെറുതായി അരിയുക)
  11. അണ്ടിപ്പരിപ്പ്, കിസ്മിസ് - 100 ഗ്രാം
  12. മല്ലിപ്പൊടി - 1 കപ്പ്
  13. കസ്കസ് - 25 ഗ്രാം (12,13 ഇവ വെവ്വേറെ അരക്കുക)
  14. പനിനീർ - 50 മില്ലി
  15. ചെറുനാരങ്ങ - 3 എണ്ണം
  16. മൈദ - 6 കപ്പ്
  17. തൈര് - 3 കപ്പ്
  18. കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്



ഇനി ബിരിയാണി പാകം ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം

പച്ച മുളക് നെടുകെ മുറിക്കുക. ഇഞ്ചി, വെളുത്തുള്ളി ഇവ ചതയ്ക്കുക. കറുവ ചെറിയ കഷണങ്ങളാക്കുക. ചെമ്പ് പാത്രത്തിൽ അരി വേവാനാവശ്യമായ വെള്ളം അടുപ്പത്ത് വച്ച് ചെറിയ ചൂടാകുമ്പോൾ കരുവാപ്പട്ട അതിലിടുകയും വെള്ളം തിളച്ച് മറിയുമ്പോൾ അരിയിട്ട് പാതി വെന്തു കഴിഞ്ഞാൽ ചോറ് കോരി വെള്ളം വാർന്നു പോകാൻ വെക്കുക. സവാള അരിഞ്ഞതിന്റെ പകുതിയും 11 ആമത്തെ ചേരുവകളും നെയ്യിൽ വറത്തു കോരുക. ബാക്കിയുള്ള നെയ്യിൽ ശേഷിച്ച സവാള വഴറ്റി മാറ്റി വെയ്ക്കുക. ചെമ്പ് പാത്രത്തിൽ ഇറച്ചി, മല്ലിയും കസ്കസും അരച്ചത്, ചതച്ച ചേരുവകൾ, അരിഞ്ഞ ഇലകൾ, സവാള വഴറ്റിയത്, പൊടിച്ച പൊടിയുടെ പകുതി, 15, 16, 18 ചേരുവകളും ചേർത്ത് യോജിപ്പിച്ച് നിരപ്പാക്കി വെക്കുക. അതിനു ശേഷം ചോറിന്റെ പകുതി ഇതിനു മുകളിൽ പരത്തുക. ബാക്കിയുള്ള പൊടികൾ, സവാള വഴറ്റിയത്, അണ്ടിപ്പരിപ്പ് കിസ്മിസ് ഇവ നിരത്തി ബാക്കി ചോറ് ഇതിനു മുകളിലായി നിരത്തുക. ബാക്കി നെയ്യും പനിനീരും ഒഴിച്ച ചെമ്പ് മൂടുക. മൈദ കുഴച്ച് ചെമ്പിന്റെ വക്ക് നന്നായി കുട്ടിക്കുക. 15 മിനിട്ട് ചിരട്ടയുടെ ചൂടിൽ വേവിച്ച ശേഷം ആ ചിരട്ടക്കനലിൽ 1.5 മണിക്കൂർ വെക്കുക. അതിന് ശേഷം മൂടി തുറന്ന് ഉപയോഗിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!