മട്ടൺ ബിരിയാണി
വളരെയേറെ സ്വാദിഷ്ടവും ഗുണമേൻമ ഉള്ളതുമാണ് ആട്ടിറച്ചി. ഇന്ന് ആട്ടിറച്ചി കൊണ്ടുള്ള ഒരു കിടുക്കാച്ചി മട്ടൺ ബിരിയാണി ഉണ്ടാക്കാൻ നോക്കാം. മട്ടൺ ബരിയാണി വെക്കാൻ ആവശ്യമായ സാധനങ്ങൾ ആദ്യം ഒന്ന് നോക്കാം.
- ആട്ടിറച്ചി: 1 കിലോ
- ബിരിയാണി അരി: 1.5 കിലോ
- നെയ്യ്: 500 ഗ്രാം
- സവാള: 250 ഗ്രാം
- വെളുത്തുള്ളി: 100 ഗ്രാം
- ഇഞ്ചി, കറുവ, ഗ്രാമ്പു: 1 കഷണം
- പച്ചമുളക്: 10 എണ്ണം
- ജാതിക്ക: എണ്ണം
- ഏലക്ക: 2 എണ്ണം
- മല്ലിപ്പൊടി, മുളകുപൊടി: 5, 2 ടീസ്പൂൺ വീതം
- മഞ്ഞൾപൊടി: 1 ടീസ്പൂൺ (10,11 ചേരുവകൾ കുരുമുളക് പൊടി ഒന്നിച്ചരക്കുക)
- തേങ്ങാപ്പാൽ: 1 കപ്പ്
- മല്ലിച്ചപ്പ്, പൊതിന, കറിവേപ്പില: 25 ഗ്രാം വീതം
- കിസ്മിസ്, അണ്ടിപ്പരിപ്പ്: 20 ഗ്രാം
- ഉപ്പ്: പാകത്തിന്
ഇനി മട്ടൺ ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ചെമ്പിൽ അരിവേവാനവശ്യമായ വെള്ളം വെച്ച് തിളച്ചു കഴിയുമ്പോൾ കറുവയും ഉപ്പും ഇടുക. അരി ഇട്ട് പാതി വേവാകുമ്പോൾ കോരി വെള്ളം വാർന്നു പോകാൻ അനുവദിക്കുക. മറ്റൊരു പാത്രത്തിൽ നെയ്യിട്ട് അരിഞ്ഞ സവാള മൂപ്പിച്ച് കോരുക. ഇതിനു ശേഷം അരച്ച പൊടികളും വെളുത്തുള്ളിയും, ഇഞ്ചിയും നെയ്യിലിട്ട് മൂപ്പിച്ച് ഇറച്ചിക്കഷണങ്ങളും, ഉപ്പും 2 സ്പൂൺ വിനാഗിരിയും ചേർത്ത് വേവിക്കുക. പാതി വേവാകുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് വേവിക്കുക. ബിരിയാണി ചെമ്പിൽ നെയ്യ് പുരട്ടി താഴെ ഇറച്ചിയും മസാലയും നിരത്തി അതിനു മീതെ ഇലകൾ വിതറുക. പിന്നീട് പകുതി ചോറ് നിരത്തുക. വറുത്ത സവാള, അണ്ടിപ്പരിപ്പ്, കിസ്മിസ്, ഗ്രാമ്പു എന്നിവ അതിനു മീതെ വിതറി ബാക്കി ചോറ് ഏറ്റവും മുകളിലായി നിരത്തുക. പിന്നീട് ആവി പോകാതെ ചെമ്പു തട്ടുകൊണ്ട് അടച്ച് മൈദ കുഴച്ച് അരികിൽ തേച്ചു പിടിപ്പിക്കുക. ചിരട്ടത്തിയിൽ 15 മിനിട്ട് വേവിച്ച ശേഷം ആ കനലിൽ 1.5 മണിക്കൂർ വെക്കുക. അതിനു ശേഷം മൂടി തുറന്ന് ഉപയോഗിക്കാം.