- Music: Ilayaraja
- Lyrics: Bichu Thirumala
- Sung: K J Yesudas, S Janaki
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
കിളിമകളേ കിളിമകളേ
പഴമുതിരും ചോലകളില്‍
പാടാന്‍ വാ കഥ പറയാന്‍ വാ
പാടാന്‍ വാ കഥ പറയാന്‍ വാ
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
ആ സുഗന്ധവാഹിയില്‍ ഊയലായ് ആടുവാന്‍
നിന്റിളം തൂവലിന്‍ നെഞ്ചില്‍ മോഹമില്ലയോ
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
ഈ നിറഞ്ഞ സഞ്ജയം തെന്നലിന്‍ കൊഞ്ചകം
ഓര്‍മ്മയില്‍ പൂവിടും ജീവനുള്ള നാള്‍ വരെ
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
കിളിമകളേ കിളിമകളേ
പഴമുതിരും ചോലകളില്‍
പാടാന്‍ വാ കഥ പറയാന്‍ വാ
പാടാന്‍ വാ കഥ പറയാന്‍ വാ