- ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
- Music: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്
- Singer: ജി വേണുഗോപാൽ
- Film/album: ദൂരദർശൻ പാട്ടുകൾ
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ
കണ്ണിലെ കിനാവുകൾ കെടുത്തരുതേ.
(ഒന്നിനി..)
ഉച്ചത്തിൽ മിടിക്കല്ലെ നീയെന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ (2)
എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ
തരളമായ് ഇളവേൽക്കുമ്പോൾ
താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
താമര മലര്‍മിഴി അടയും വരെ (2)
(ഒന്നിനി...)
രാവും പകലും ഇണചേരുന്ന സന്ധ്യയുടെ
സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി (2)
കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ (2)
(ഒന്നിനി...)