ചെമ്പൂവേ പൂവേ വരികൾ | Chemboove Poove Lyrics | Kaalapani Song Lirics | കലപാനി

Easy PSC
0

Chemboove Poove Lyrics


    കാലാപാനി എന്ന സിനിമയിലെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണ് ചെമ്പൂവെ പൂവെ എന്നു തുടങ്ങുന്ന ഗാനം. മനോഹരമായ വരികളാലും സംഗീതത്താലും സമ്പനമാണീ പാട്ട്. ചെമ്പൂവെ പൂവെ എന്ന പാട്ടിന്റെ വരികളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം പകർത്തിരിക്കുന്നത് ഇളയരാജയാണ്. കെ എസ് ചിത്രയും എം ജീ ശ്രീകുമാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.


ചെമ്പൂവേ പൂവേ നിറമാറത്തെ
ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ
ചിരിചിലമ്പുലഞ്ഞു ചമയങ്ങളഴിഞ്ഞു ഓ..
കളത്തിലെ കളത്തിൽ നിലവിളക്കണഞ്ഞു ഹോ
മിഴി കൊണ്ടു മിഴികളിൽ ഉഴിയുമോ
നനയുമെൻ നിറുകയിൽ നറുമണം ചൂടാമോ

ചെമ്പൂവേ പൂവേ നിറമാറത്തെ
ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ


അന്തിച്ചോപ്പു മായും മാനത്താരോ മാരിവില്ലിൻ തൊങ്ങൽ തൂക്കും
നിന്റെ ചെല്ലക്കാതിൽ കുഞ്ഞിക്കമ്മലെന്നൊണം
തങ്കതിങ്കൾ നുള്ളി പൊട്ടും തൊട്ട് വെണ്ണിലാവിൽ കണ്ണും നട്ട്
നിന്നെ ഞാനീ വാകച്ചോട്ടിൽ കാത്തിരിക്കുന്നു
തേൻ കിനിയും തെന്നലായ് നിന്നരികെ വന്നു ഞാൻ
കാതിലൊരു മന്ത്രമായ് കാകളികൾ മൂളവേ
നാണം കൊണ്ടെൻ നെഞ്ചിൽ താഴം പൂവോ തുള്ളി
ആരും കേക്കാതുള്ളിൽ മാടപ്രാവോ കൊഞ്ചി
ആലോലം കിളി മുത്തേ വാ ആതിരരാവിലൊരമ്പിളിയായ്

ചെമ്പൂവേ പൂവേ നിറമാറത്തെ
ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ


അല്ലിത്താമരപ്പൂചെപ്പിൽ തത്തി
താരകത്തിൻ കൊമ്പും നുള്ളി
താണിറങ്ങും പൂന്തേൻ തുമ്പി മാറി നിന്നാട്ടേ
എന്നും നിന്റെയുള്ളിൽ തുള്ളി തൂകും കുഞ്ഞു വെള്ളി കിണ്ണത്തിൽ നീ
കാച്ചി വെയ്ക്കും ചെല്ലപ്പൈമ്പാൽ ഞാൻ കുടിച്ചോട്ടേ
പീലിമുടിയാടുമീ നീലമയിൽ കാൺകിലോ
മേലേ മുകിൽ ചായവേ നേരമിരുളാകയോ
നാടൻ കന്നിപ്പെണ്ണേ നാണിക്കാതെൻ പൊന്നേ
താഴെക്കാവിൽ നാളേ വേളിത്താലം വേണ്ടെ
പായാരം കളി ചൊല്ലാതെ
പുഞ്ചിരി പൊതിയാൻ ചിഞ്ചിലമായ്
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ




ചെമ്പൂവേ പൂവേ നിറമാറത്തെ
ചെണ്ടേലൊരു വണ്ടുണ്ടോ
കളത്തിലെ കളത്തിൽ നിലവിളക്കണഞ്ഞു ഹോ
ചിരിചിലമ്പുലഞ്ഞു ചമയങ്ങളഴിഞ്ഞു ഓ..
മിഴി കൊണ്ടു മിഴികളിൽ ഉഴിയുമോ
നനയുമെൻ നിറുകയിൽ നറുമണം ചൂടാമോ

ചെമ്പൂവേ പൂവേ നിറമാറത്തെ
ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!