ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണൻ, ഫഹിം സഫർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന 'ജാക്സൺ ബസാർ യൂത്ത്' ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉസ്മാൻ മാരാത്ത് എഴുതുന്നു.
കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, ഷൈജാസ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. സഹ നിർമാണം- ഷാഫി വലിയപറമ്പ്, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്യൂട്ടിവ് പ്രൊഡ്യൂസഴ്സ്- അമീർ അഫ്സൽ, ഷംസുദ്ദീൻ. എം.ടി. സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെവരികൾക്ക് ഗോവിന്ദ് വസന്ത് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ്- ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ- പോപ്കോൺ, പരസ്യകല- യെല്ലോ ടൂത്ത്, സ്റ്റണ്ട്- ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, സ്റ്റിൽസ്- രോഹിത്ത് കെ.എസ്.
സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുള്ള ബാൻഡ് സംഘമാണ് ജാക്സൺ ബസാർ യൂത്ത്. ജാക്സൺ ബസാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാൻഡ് സംഘത്തിന് ഒരു ഘട്ടത്തിൽ പോലീസുമായി ചെറിയ പ്രശ്നമുണ്ടാകുന്നു. ഇതേ തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് 'ജാക്സൺ ബസാർ യൂത്ത്' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
മെയ്മാസം അവസാനം മുതൽ തിയേറ്ററുകളിൽ ജാക്സൺ ബസാർ യൂത്തിന്റെ ബാൻഡ് മേളത്തിന്റെ പൂരമായിരിക്കും. വിതരണം- സെൻട്രൽ പിക്ചേഴ്സ് റിലീസ്.
എന്താണ് ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ? ഒരു അടാറ് ഹിറ്റാകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? താഴെ കമൻറ് ചെയ്യുക.