ശ്രീ രാമ ലക്ഷ്മണനും എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ നോക്കാം
ശ്രീ രാമ ലക്ഷ്മണനും സീതയൊത്തു വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു
മൂവരൊത്തു സുഖവാസം ചെയ്യും കാലം
കണ്ടു കുടിലരുകിൽ സീതയൊരു മാനെ
തുള്ളി തുള്ളി കളിക്കുന്ന മാനേ
വള്ളി കാട്ടിൽ തുള്ളിടുന്ന പുള്ളി മാനേ
തുള്ളി തുള്ളി കളിക്കുന്ന മാനേ
വള്ളി കാട്ടിൽ തുള്ളിടുന്ന പുള്ളി മാനേ
സപ്ത വർണ്ണ നിറമുള്ള മാനേ
സീത കണ്ടു കൊതിച്ചത പുള്ളി മാനേ
സപ്ത വർണ്ണ നിറമുള്ള മാനേ
സീത കണ്ടു കൊതിച്ചത പുള്ളി മാനേ
ശ്രീ രാമ ലക്ഷ്മണനും സീതയൊത്തു വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു
കണ്ണിണകൾ ചിമ്മി ചിമ്മി സീത നോക്കി മെല്ലെ
മാൻ കുരുന്നു കളിക്കുന്ന കളി രസം കണ്ടു
ഓർത്തു ഓർത്തു മനസില് തീർത്തിടാത്ത മോഹം
മാൻ കളിയിൽ മയങ്ങിയ സീതക്കുള്ളിൽ ദാഹം
ആടിയോടി ചാഞ്ചാടുന്ന മാനേ
എന്നിൽ ഓടിയോടിയരികിൽ വാ പൂമാനേ
ആടിയോടി ചാഞ്ചാടുന്ന മാനേ
എന്നിൽ ഓടിയോടിയരികിൽ വാ പൂമാനേ
മാടി മാടി വിളിക്കുന്നു ഞാനും
എന്റെ കൂടിനുള്ളിൽ കുടിയിരിക്കു മാനേ
മാടി മാടി വിളിക്കുന്നു ഞാനും
എന്റെ കൂടിനുള്ളിൽ കുടിയിരിക്കു മാനേ
ശ്രീ രാമ ലക്ഷ്മണനും സീതയൊത്തു വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു
പാട്ടുപാടിയുറക്കാം ഞാൻ പാതിരാക്കു നിന്നെ
കൂട്ടു കൂടിയിരിക്കുവാൻ നിന്നിലെന്തു മോഹം
ആരു വിട്ടു എന്റെ മുന്നിൽ ഈ വിധത്തിൽ നിന്നെ
ജീവിതത്തിൽ ഞാൻ കാണാത്ത കാഴ്ചയല്ലേ പൊന്നേ
ഈ വിധത്തിൽ നിന്നെ കിട്ടും എങ്കിൽ
എന്റെ മാനസം കിളിർത്തു പൊങ്ങും മാനേ
ഈ വിധത്തിൽ നിന്നെ കിട്ടും എങ്കിൽ
എന്റെ മാനസം കിളിർത്തു പൊങ്ങും മാനേ
മാരിവില്ലിൻ നിറമൊത്ത മാനേ
എന്റെ മാറിടത്തിൽ ചേർത്തു വെക്കും ഞാനും
മാരിവില്ലിൻ നിറമൊത്ത മാനേ
എന്റെ മാറിടത്തിൽ ചേർത്തു വെക്കും ഞാനും
ശ്രീ രാമ ലക്ഷ്മണനും സീതയൊത്തു വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു
മനം നൊന്ത് രാമ ദേവൻ ലക്ഷ്യം വെച്ചു ശരം തൊടുത്തു
മാനതിൻ മാർവിൽ തറച്ചു ക്രൂര രൂപമായി
ലക്ഷ്മണ ലക്ഷ്മണ എന്ന് ക്രൂര രൂപം നിലവിളിച്ചു
ലക്ഷ്മണനാ വിളി കേട്ടു ലക്ഷ്മണ രേഖ വരച്ചു
നാടകത്തിൽ രണ്ടു പേരു മൊത്തു
ആ സമയം രാവണനും വന്നു
നാടകത്തിൽ രണ്ടു പേരു മൊത്തു
ആ സമയം രാവണനും വന്നു
പർണ്ണശാലയുമിളക്കി വേഗം
സീതയെ പുഷ്പക തേരിലേറ്റി
ശ്രീ രാമ ലക്ഷ്മണനും സീതയൊത്തു വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു