ജനപ്രിയ നായകൻ ദിലീ പിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'. ജോജുജോർജ്ജ്, അനുപംഖേർ, മകരന്ദ്, ദേശ്പാണ്ഡേ, അലൻസിയർ, ലോപ്പസ്, ജഗപതി ബാബു, ജാഫർ ഇടുക്കി, സാദിഖ് (വിക്രം ഫെയിം) സിദ്ധിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി. നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബികാമോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കുശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
വോയ്സ് ഓഫ് സത്യനാഥൻ എന്ന ദിലീപ് സിനിമയുടെ കഥ ഇങ്ങനെയാണ് വരുന്നത്. സത്യനാഥൻ താൻ പ്രണയിക്കുന്ന പെൺകുട്ടിയുമായി തന്റെ അച്ഛൻ അറിയാതെ തട്ടിയെടുത്ത പണവുമായി നാടുവിടാൻ തീരുമാനിക്കുന്നു. ഇതറിയുന്ന അച്ഛൻ വളരെ ദുഃഖിതനായി തളർന്നുപോവുകയും പിന്നീട് മരണപ്പെടുകയും ചെയ്യുന്നു. ഇത് കുടുംബത്തിലുള്ള ബന്ധുക്കൾക്കിടയിൽ അകൽച്ചകൾ സൃഷ്ടിക്കുന്നു. തന്റെ അച്ഛന്റെ വിയോഗം സത്യനാഥനെ വളരെയധികം തളർത്തുകയും തിരിച്ചുവരണമോ വേണ്ടയോയെന്ന വിഷമാവസ്ഥയിൽ അകപ്പെടുത്തുകയും ചെയ്യുന്നു. പുതിയൊരു സ്ഥലത്ത് താമസം തുടങ്ങുന്ന സത്യനാഥന് അയൽവാസികളിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഇങ്ങനെയിരിക്കെ ഒരു ദിവസം ഇന്ത്യൻ പ്രസിഡന്റിന്റെ ഭാര്യയെ ചികിത്സയ്ക്കായി ആയുർവേദ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വരുന്നു. എന്നാൽ നിർഭാഗ്യവശാൽ അങ്ങോട്ടേക്കുള്ള ഏകറോഡ് സത്യനാഥന്റെ വഴിയായിരുന്നു. സുരക്ഷാ നിയന്ത്രണങ്ങൾ മൂലം സത്യനാഥന്റെ വഴി വേലികെട്ടിത്തിരിക്കപ്പെടുന്നു. ഇത് തന്റെ അയൽവാസികൾ വൈരാഗ്യം മൂലം ചെയ്തതാണെന്ന് തെറ്റിദ്ധരിച്ച് കലിപൂണ്ട സത്യനാഥൻ വേലി നീക്കം ചെയ്യുന്നു. പ്രസിഡന്റിന്റെ ഭാര്യയുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ഭംഗം വരുത്തിയ സത്യനാഥന് പിന്നീട് പോലീസ് പലതവണ ജയിലിൽ പോകേണ്ടി വരുന്നു.
ഒരിക്കൽ സത്യനാഥൻ ജയിലിൽ വെച്ച് തീവവാദ പ്രവർത്തനങ്ങൾ കാരണം പിടിക്കപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന ബാലനെ കണ്ടുമുട്ടുന്നു. പിന്നീട് ഇവർ സുഹൃത്തുക്കൾ ആവുന്നു. ഒരിക്കൽ സത്യനാഥൻ മുംബയിൽ ജോലി ചെയ്യുമ്പോൾ പ്രസിഡന്റ് അവിടം സന്ദർശിക്കുന്നതിനാൽ പിന്നെയും സത്യനാഥനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു. ഇത് സത്യനാഥന്റെ കേസിന്റെ തീവ്രത കൂട്ടുന്നു. പിന്നീട് ബാലന്റെ നിരപരാധിത്വം മനസ്സിലാക്കുകയും യഥാർത്ഥ പ്രതികൾ പുറത്താണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് ബാലനുവേണ്ടി ശബ്ദമുയർത്തുകയും പ്രസിഡന്റിനെക്കണ്ട് തന്റെയും ബാലന്റെയും നിരപരാധിത്വം ബോധിപ്പിക്കാനുള്ള ശ്രമങ്ങളും കഷ്ട പാടുകളാണ് വളരെ രസകരമായി വോയ്സ് ഓഫ് സത്യനാ ഥൻ എന്ന ചിത്രത്തിൽ ദൃശ്യ വൽക്കരിക്കുന്നത്.
ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.കെ. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
എക്സിക്യുട്ടീവ് പ്രൊഡ്യൂ സർ മഞ്ജു ബാദുഷ, നീതു, ഷിനോജ്, കോ- പ്രൊഡ്യൂസർ രോഷിത് ലാൽ, വി. 14 ലവൻ സിനിമാസ്, പ്രജിൻ ജെ. പി. ജിബിൻ ജോസഫ് കളരിക്കപ്പബിൽ (യു.എ.ഇ).
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് സെലക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ മുബിൻ എം. റാഫി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് മാറ്റിനി ലൈവ്, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ ടെൻ പോയിന്റ്.
എന്താണ് ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ? ഒരു അടാറ് ഹിറ്റാകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? താഴെ കമൻറ് ചെയ്യുക.