നാലു മണി സമയത്ത് ചായയുടെ കൂടെ കഴിക്കാൻ ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ? ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അരി അട എങ്ങിനെ ഉണ്ടാക്കാം എന്നതാണ്. അരിപ്പൊടി കൊണ്ട് വളരെ വേഗത്തിൽ ഉണ്ടാക്കാൻ സാദിക്കുന്ന സ്വാദിഷ്ടമായ പലഹാരം ആണ് അരി അട. കൊച്ചു, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും അരി അട. ആദ്യം നമുക്ക് അരി അട ഉണ്ടിക്കാൻ ആവശ്യമായ സാധനങ്ങൾ ഒന്ന് പരിചയപ്പെടാം.
- അരിപ്പൊടി: അര കിലോ
- തേങ്ങ: രണ്ടു മുറി (ചിരകിയെടുക്കുക)
- ശർക്കര: 200 ഗ്രാം (ചീകിയത്)
- ഏലക്കാ: അര ടീസ്പൂൺ (പൊടിച്ചത്)
- ജീരകം: അര ടീസ്പൂൺ (പൊടിച്ചത്)
- ഉപ്പ്, വെള്ളം: പാകത്തിന്
ഇനി അരി അട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം
ഒരു മുറി തേങ്ങ ചിരകിയതും ശർക്കരയും എലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക. പിന്നീട് അരിപ്പൊടിയും ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക. പിന്നീട് അരിപ്പൊടിയിൽ ജീരകം പൊടിച്ചതും ഒരു മുറി തേങ്ങാ ചിരകിയതും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. എന്നിട്ട് വട്ടയിലയോ വാഴയിലയോ എടുത്ത് ഈ മാവ് കുറേശ്ശെ പരത്തി അതിന് മുകളിൽ ശർക്കരക്കൂട്ടു വെച്ച് മടക്കി അപ്പച്ചെമ്പിൽ വെള്ളം തിളപ്പിച്ച് അതിൽ വച്ച് ആവികയറ്റി വേവിച്ചെടുക്കാം.