നിങ്ങൾ ഒരു കണ്ടന്റ് ക്രിയേറ്റർ ആണോ? വിഡിയോകളും ഓഡിയോകളും ചെയ്യുന്ന ഒരു ക്രിയേറ്റർ. വിഡിയോ അല്ലെങ്കിൽ ഓഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ട് സൗണ്ട് നിങ്ങൾക്ക് ഒരു പ്രോബ്ലം ആയി മാറാറുണ്ടോ? നോർമലായി റെക്കോഡ് ചെയ്ത ഒരു ഓഡിയോ മികച്ച സൗണ്ട് ക്വാളിറ്റിയോടെ സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്ത പോലെ മനോഹരം ആക്കണം എന്നുണ്ടോ? എങ്കിൽ അതിനായി ഒരു AI ടൂൾ ഉണ്ട്.
പറഞ്ഞു വന്നത് Adobe യുടെ Remove noise from voice recordings with speech enhancement നെ പറ്റിയാണ്. Adobe Podcast ന്റെ ഒരു കിടിലൻ ഫീച്ചർ ആണ് ഇത്. തികച്ചും ഫ്രീ ആയി ഈ ഒരു AI ടൂൾ ഉപയോഗിക്കാം. ആകെ വേണ്ടത് സൈൻ ഇൻ ചെയ്യാനായി ഒരു Gmail അക്കൗണ്ട് മാത്രം ആണ്. തികച്ചും സൗജന്യമായി വളരെ എളുപ്പത്തിൽ ഇതിൽ വർക്ക് ചെയ്യാം.
Adobe Enhancement എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം.
- അതിനായി ആദ്യം podcast.adobe.com എന്ന സൈറ്റിൽ കയറുക.
- അതിൽ ഒരു Gmail ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഹോം പേജിൽ തന്നെ കാണുന്ന Drag and drop audio or Upload എന്നതിൽ നിങ്ങൾ റെക്കോഡ് ചെയ്ത ഒഡിയോ upload ചെയ്യുക.
- ഒഡിയോ ഫോർമാറ്റ് .wav, .mp3 മാത്രം ആണ്. ഒരു ഓഡിയോയുടെ മാക്സിമം ഡ്യൂറേഷൻ ഒരു മണിക്കൂർ മാത്രം ആണ്. മാക്സിമം ഫയൽ സൈസ് 500 MB ആണ്. ഒരു ദിവസം 3 മണിക്കൂർ ഓഡിയോ മാത്രം ആണ് നമുക്ക് ഇങ്ങനെ എഡിറ്റ് ചെയ്യാൻ കഴിയുക.
- enhance ചെയ്ത ഓഡിയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.