പാലട എന്ന് കേൾക്കുമ്പോൾ നാവിൽ വെള്ളം ഊറാത്തവരായി ആരും ഇല്ല. നമ്മൾ ഇവിടെ പായസം പലട അല്ല ഉണ്ടാക്കുന്നത്. പകരം ഒരു കിടിലൻ നാലുമണി പലഹാരം ആണ്. നമുക്കിവിടെ ഏറ്റവും എളുപ്പത്തിൽ സ്വാദിഷ്ടമായ പാലട ഉണ്ടാക്കുന്നത് എങ്ങിനെയെന്നു നോക്കാം. ആദ്യം നമുക്ക് പാലട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഒന്ന് നോക്കാം.
- മൈദ - 250 ഗ്രാം
- തേങ്ങ - ഒരു മുറി (ചിരകി പാലെടുക്കുക)
- കോഴിമുട്ട - ഒന്ന്
- ഉപ്പ് - പാകത്തിന്
- നെയ്യ് - 50 ഗ്രാം
- പഞ്ചാസാര - 100 ഗ്രാം
- ഏലക്കാപൊടി - അര ടീസ്പൂൺ
ഇനി എങ്ങിനെ പാലട ഉണ്ടാക്കാം എന്ന് നോക്കാം.
ഒന്നു മുതൽ നാല് വരെയുള്ള ചേരുവകൾ എല്ലാം കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് അപ്പത്തിനെന്നപോലെ കലക്കിയെടുത്ത് 10 മിനിറ്റ് വെയ്ക്കുക. എന്നിട്ട് അപ്പച്ചട്ടിയിൽ നെയ്യ് ചേർത്ത് മാവ് ഒഴിച്ചു പരത്തുക. മുകളിൽ പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത മിശ്രിതം നെയ്യ് തൂകിയതിന് ശേഷം നാലായി മടക്കി ചൂടോടെ ഉപയോഗിക്കുക.