നാലുമണി സമയത്ത് ചെറിയ ഒരു വിശപ്പ് എല്ലാവർക്കും വരാറുണ്ട്. ഒരു ചായയും ഒരു പലഹാരവും അത് കഴിച്ചാൽ പിന്നെ നമ്മെളെല്ലാം ഉഷാറാണ്. അത്തരത്തിൽ നാലുമണിക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ പലഹാരമാണ് വത്സൻ. ഇലയട, ഇലയപ്പം എന്നൊക്കെയാണ് ഈ പലഹാരം പല നാട്ടിലും അറിയപ്പെടുന്നത്. ഇതൊരു എണ്ണക്കടി അല്ല. മറിച്ച് ആവിയിൽ പുഴുങ്ങി എഴുക്കുന്ന ഒരു പലഹാരം ആണ്. അത് കൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാവുന്ന പലഹാരമാണ് വത്സൻ.
വത്സൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
- ഗോതമ്പു പൊടി: അര കിലോ
- ശർക്കര: കാൽ കിലോ (പാനിയാക്കി അരിച്ചെടുത്തത്)
- തേങ്ങ: ഒരു മുറി (ചെറുതായി അരിഞ്ഞത്)
- ജീരകം, ഏലയ്ക്കാ: ഒരു സ്പൂൺ (പൊടിച്ചത്)
- ഉപ്പ്, വെള്ളം: പാകത്തിന്
ഇനി വത്സൻ എങ്ങിനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം
ഒരു പാത്രത്തിൽ ഗോതമ്പുപൊടി എടുക്കുക. അതിലേക്ക് ശർക്കരപ്പാനി ചെറുചൂടോടെ ഒഴിച്ച് നന്നായി മാവ് കുഴച്ചെടുക്കുക. ശേഷം ബാക്കി ചേരുവകളുമിട്ട് മയത്തിൽ ഒന്നു കൂടി കുഴച്ചെടുക്കുക. വാഴയില ചെറിയ വീതിയിലെടുത്ത് കുമ്പിൾ കുത്തി മാവ് അതിൽ നിറച്ച് ഇല മടക്കി ആവിയിൽ പുഴുങ്ങിയെടുക്കുക.