തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേൾക്കണ മണ്ണിന്റെ താളം
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേൾക്കണ മണ്ണിന്റെ താളം
തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായൻ തവളകൾ പതിവായിക്കരയുന്ന
നടവരമ്പോർമ്മയിൽ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികൾ തേടുന്ന
തണലും തണുപ്പും ഞാൻ കണ്ടു
തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേൾക്കണ മണ്ണിന്റെ താളം
ഒരു വട്ടിപ്പൂവുമായി അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോൾ
ഒരു വട്ടിപ്പൂവുമായി അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോൾ
തിര പുൽകും നാടെന്നെ തിരികേ വിളിക്കുന്നു
ഇളവെയിലിൻ മധുരക്കിനാവായ്
തിരികേ ----
തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും
പുഴ പോയ തോണിയിൽ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
പുഴ പോയ തോണിയിൽ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടിൽ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു
തിരികേ ----
തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായൻ തവളകൾ പതിവായിക്കരയുന്ന
നടവരമ്പോർമ്മയിൽ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികൾ തേടുന്ന
തണലും തണുപ്പും ഞാൻ കണ്ടു
തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും