ഭാരതം എന്റെ നാടാണ്. ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ദേശഭക്തി തുളുംബുന്ന ഒരു പാട് ഗാനങ്ങൾ ഉണ്ട്. അതിൽ പെടുന്ന ഒരു മനോഹര കൊച്ചു ഗാനമാണ് എന്റെ നാട് എന്റെ നാട് എന്ന് തുടങ്ങുന്ന ഈ ഗാനം. കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ള ഒരു മനോഹര ഗാനം ആണ് ഇത്. കൊച്ചു കുട്ടികൾ ഈ ഗാനം ആലപിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. എന്റെ നാട് എന്റെ നാട് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മുഴുവൻ വരികളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.
എന്റെ നാട് എന്റെ നാട്
ഭാരതം എൻ അമ്മ നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
ഭാരതം എൻ അമ്മ നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
ഭാരതം എൻ അമ്മ നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
ഭാരതം എൻ അമ്മ നാട്
പെറ്റമ്മയാണ് എന്റെ നാട്
എല്ലാരേയും ഒന്നായ്
തലോടുന്ന നാട്
പെറ്റമ്മയാണ് എന്റെ നാട്
എല്ലാരേയും ഒന്നായ്
തലോടുന്ന നാട്
അങ്ങങ്ങ് ദൂരെ ആകാശത്ത്
കാണുന്നു നമ്മുടെ മൂന്നൂ
നിറ കൊടികൾ
അങ്ങങ്ങ് ദൂരെ ആകാശത്ത്
കാണുന്നു നമ്മുടെ മൂന്നൂ
നിറ കൊടികൾ
എന്റെ പതാകയാണ് എന്റെ ജീവൻ
ഭാരതം എൻ അഭിമാനം
എന്റെ പതാകയാണ് എന്റെ ജീവൻ
ഭാരതം എൻ അഭിമാനം
എന്റെ നാട് എന്റെ നാട് എന്റെ നാട്
ഭാരതം എൻ അമ്മ നാട്
മഴയുള്ള വെയിലുള്ള
മഞ്ഞുള്ള നാട്
പാടും കിളിയുള്ള നാട്
മഴയുള്ള വെയിലുള്ള
മഞ്ഞുള്ള നാട്
പാടും കിളിയുള്ള നാട്
ഒരുമയോട് ഒരുമിച്ച്
വാഴുന്ന നാട്
ഭാരതമാണെന്റെ നാട്
ഒരുമയോട് ഒരുമിച്ച്
വാഴുന്ന നാട്
ഭാരതമാണെന്റെ നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
ഭാരതം എൻ അമ്മ നാട്
പെറ്റമ്മയാണെന്റെ നാട്
എല്ലാരെയും ഒന്നായ്
തലോടുന്ന നാട്
എന്റെ നാട് എന്റെ നാട്
ഭാരതം എൻ അമ്മ നാട്
ലാലാല ലാലാല ല
ലാലാല ലാലാല ലാലാ
ലാലാല ലാലാല ല
ലാലാല ലാലാല ലാലാ