എല്ലാവർക്കും ഇഷ്ടം ആയതും പലപ്പോഴും വീടുകളിൽ ഉണ്ടാക്കുന്നതുമായ ഒരു പലഹാരം ആണ് ഇലയട. അരിപൊടി ഉപയോഗിച്ചുള്ള ഇലയടയാണ് നമ്മൾ ഇവിടെ ഉണ്ടാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പലഹാരം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
- അരിപ്പൊടി: രണ്ടു കപ്പ്
- തിളച്ച വെള്ളം, ഉപ്പ്: പാകത്തിന്
- തേങ്ങ ചുരണ്ടിയത്: ഒരു കപ്പ്
- ശർക്കര പൊടിച്ചത്: കാൽ കപ്പ്
- കാരറ്റ് ഗ്രേറ്റ് ചെയ്തത്: കാൽ കപ്പ്
ഇനി ഇലയട പാകം ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം
അരിപ്പൊടിയിൽ പാകത്തിന് ഉപ്പും തിളപ്പിച്ച വെള്ളവും ചേർത്ത് കൊഴുക്കുട്ടയ്ക്കെന്ന പോലെ കുഴച്ചെടുക്കുക. തേങ്ങ ചുരണ്ടിയതും ശർക്കര പൊടിച്ചതും യോജിപ്പിച്ച ശേഷം അതിൽ കാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്തിളക്കി യോജിപ്പിക്കുക. കുഴച്ച മാവിൽ നിന്ന് ഓരോ ഉരുള മാവെടുത്ത് വാഴയിലയിൽ വെച്ച് കൈകൊണ്ട് പരത്തി, ഒരു പകുതിയിൽ തേങ്ങാകൂട്ടു വച്ചശേഷം മടക്കി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽവച്ച് വേവിച്ചെടുക്കണം.