കൊഴുക്കട്ട എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികളുടെ മനസ്സിൽ കുടിയേറിയ ഒരു കിടിലൻ നാലുമണി പലഹാരമാണ് കൊഴുക്കട്ട. ശർക്കരയും തേങ്ങയും കൂടി ചേർന്ന് ഉള്ള ഒരു മധുരവും നാവിൽ വെള്ളം ഊറുന്ന മണവും കൊഴുക്കട്ടയെ പ്രിയ്യപ്പെട്ടതാക്കുന്നു. കൊഴക്കട്ട എന്ന കൊഴുക്കട്ട നാടൻ പലഹാരം എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. കൊഴുക്കട്ട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
- അരിപ്പൊടി: രണ്ടു കപ്പ്
- നെയ്യ്: ഒരു ടീസ്പൂൺ
- ശർക്കര: 100 ഗ്രാം
- തേങ്ങ: ഒരു മുറി (ചിരകിയത്)
- ഏലയ്ക്കാ: മൂന്ന് (പൊടിച്ചത്)
- ഉപ്പ്: പാകത്തിന്
കൊഴുക്കട്ട എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം
ഒരു പാത്രത്തിൽ അരിപ്പൊടിയെടുത്ത് അതിലേക്ക് ഉപ്പും ആവശ്യത്തിന് ചൂടുവെള്ളവും നെയ്യും ചേർത്ത് കുഴച്ചെടുക്കുക. ശർക്കരയും തേങ്ങായും ഏലയ്ക്കാപ്പൊടിയും ചേർത്ത് തിരുമ്മി വയ്ക്കുക. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി ശർക്കരക്കൂട്ട് ഉരുളകളുടെ ഉള്ളിൽ നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക.