ഇന്ത്യൻ സ്വാതന്ത്ര ദിനമാണ് ആഗസ്റ്റ് 15. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരുപാട് മത്സരങ്ങൾ നടത്താറുണ്ട്. അതിലൊന്നാണ് പ്രസംഗ മത്സരം. ഇവിടെ നമുക്ക് കൊച്ചു കുട്ടികൾക്ക് വേണ്ടി ഒരു കിടിലൻ സ്വാതന്ത്ര്യ ദിന പ്രസംഗം നോക്കാം. മലയാളം സ്വാതന്ത്ര്യ ദിന പ്രസംഗം (കൊച്ചു കുട്ടികൾക്ക്)
മാന്യ സദസ്സിന് നമസ്കാരം,
എല്ലാ പ്രിയ്യപ്പെട്ട അധ്യാപകർക്കും കൂട്ടുകാർക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ!
എല്ലാ വർഷവും ഓഗസ്റ്റ് മാസം 15 നാണ് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനമാണ് നാം ഇന്നിവിടെ കൊണ്ടാടുന്നത്.
ഈ ആഘോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.
ഈ ഒരു അവസരത്തിൽ നാം നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ ഓർക്കണം.
അവർ നമ്മുടെ രാജ്യത്തിനായി സമർപ്പിച്ച സ്വന്തം ജീവിതമാണ് നമുക്ക് സ്വാതന്ത്യം നേടിത്തന്നത്.
അവരുടെ മഹത്തായ പോരാട്ടങ്ങളുടെ ഫലമായി 1947 ആഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ നിന്നും സ്വതന്ത്രമായി.
വന്ദേമാതരം
നന്ദി നമസ്കാരം