Malayalam Independence Day Speech For Kids | മലയാളം സ്വാതന്ത്ര്യ ദിന പ്രസംഗം (കുട്ടികൾക്ക്)

Easy PSC
0


malayalam independence day speech


    ഇന്ത്യൻ സ്വാതന്ത്ര ദിനമാണ് ആഗസ്റ്റ് 15. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരുപാട് മത്സരങ്ങൾ നടത്താറുണ്ട്. അതിലൊന്നാണ് പ്രസംഗ മത്സരം. ഇവിടെ നമുക്ക് കൊച്ചു കുട്ടികൾക്ക് വേണ്ടി ഒരു കിടിലൻ സ്വാതന്ത്ര്യ ദിന പ്രസംഗം നോക്കാം. മലയാളം സ്വാതന്ത്ര്യ ദിന പ്രസംഗം (കുട്ടികൾക്ക്).



അഭിവന്ദ്യരായ അതിഥികളേ, സംപൂജ്യരായ ഗുരുജനങ്ങളേ, പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം.

മനോഹരമായ ഈ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ നിങ്ങളെ അഭിസംബോധന ചെയ്ത് രണ്ട് വാക്ക് സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

ഇന്ത്യയെന്ന മഹത്തായ ഈ രാജ്യത്തെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ബഹു വിധ വർണ്ണങ്ങളിൽ വിടർന്ന് പരിലസിക്കുന്ന പൂക്കൾ.

പല വലിപ്പത്തിലുള്ളവ,

വ്യത്യസ്ത സുഗന്ധങ്ങൾ വമിക്കുന്നവ.....

ഒരു പൂന്തോട്ടത്തെ മനോഹരമാക്കുന്നത് ഈ വൈവിധ്യമാണ്.....

അതെ, ഭാരതം ഒരു പൂന്തോട്ടമാണ്. വ്യത്യസ്ത ഭാഷകൾ, വേഷങ്ങൾ, അനേക ജാതികൾ, മതങ്ങൾ, വർഗ്ഗങ്ങൾ....

ഒരു മാലയിലെ മുത്തുകളെ പരസ്പരം കോർത്തു നിർത്തുന്ന ചരട് ഏതാണ്?

മഹത്തായ പുരാതന ഭാരത സംസ്കാരമല്ലാതെ മറ്റൊന്നുമല്ല.

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സംസ്കാരം.

ബുദ്ധന്റെയും ഗാന്ധിയുടെയും വിവേകാനന്ദന്റെയും പാരമ്പര്യം.

സംസ്കാരത്തിന്റെ ഈ മഹാ പ്രവാഹത്തിൽ നിന്നും ഒരു കുമ്പിൽ വെള്ളം നമുക്ക് കോരികുടിക്കാം.

ഹൃദയം കുളിർക്കട്ടെ, ധിഷണ തെളിയട്ടെ.

ഏവർക്കും ഹൃദ്യമായ സ്വാതന്ത്ര്യ ദിനാംശംസകൾ.

നന്ദി നമസ്കാരം

ജയ് ഹിന്ദ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!